V9 നു ശേഷം 6.3 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയില്‍ വിവോ V9 യൂത്ത്

home-slider technology

വിവോയുടെ V9 നു ശേഷം പുറത്തിറക്കുന്ന ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നാണ് വിവോ V9 യൂത്ത് .ഇതിന്റെ ഏറ്റവും പ്രധാന രണ്ടു സവിശേഷതകളില്‍ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവല്‍ ക്യാമറകളും അതുപോലെതന്നെ ഇതിന്റെ വലിയ ഡിസ്‌പ്ലേയുമാണ് .2280×1080ന്റെ പിക്സല്‍ റെസലൂഷന്‍ ആണ് ഈ മോഡലുകള്‍ കാഴ്ചവെക്കുന്നത് .ഇതിന്റെ മറ്റു ചില പ്രധാന സവിശേഷതകള്‍ ഇവിടെ നിന്നും മനസിലാക്കാം .

6.3 ഇഞ്ചിന്റെ ഫുള്‍ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ മോഡലുകള്‍ പുറത്തിറങ്ങുന്നത് .2280×1080 പിക്സല്‍ റെസലൂഷന്‍ ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നു .എന്നാല്‍ ഇതിന്റെ മറ്റൊരു സവിശേഷത ഇതിന്റെ 19:9 റെഷിയോ ആണ് .സംരക്ഷണത്തിന് ഗൊറില്ല ഗ്ലാസ് 3 ഉപയോഗിച്ചിരിക്കുന്നു .ക്വാൾകോംമ്’സ് സ്നാപ്ഡ്രാഗൺ 450 പ്രോസസറിലാണ് ഈ മോഡലുകള്‍ പുറത്തിറക്കുന്നത് .

4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജിലുംമാണ് ഈ മോഡലുകള്‍ പുറത്തിറങ്ങുന്നത് .ഈ മോഡലുകള്‍ക്ക് ഡ്യൂവല്‍ പിന്‍ ക്യാമറകളാണുള്ളത് .16 2 മെഗാപിക്സലിന്റെ പിന്‍ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളുംമാണുള്ളത് . ആൻഡ്രോയ്ഡ് 8.1 ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .

3,260mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് .എന്നാല്‍ വിവോയുടെ ഈ മാസം തന്നെ പുറത്തിറങ്ങിയ v9 രണ്ടു മോഡലുകളിലായിട്ടാണ് പുറത്തിറങ്ങിയത് .16 5 ഡ്യൂവല്‍ പിന്‍ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളുംമാണുള്ളത് .ഇതിന്റെ ഓണ്‍ലൈന്‍ ഷോപ്പിലെ വിലവരുന്നത് 22,990.00 രൂപയാണ് .ക്യാമറകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് വിവോ ഈ രണ്ടു മോഡലുകളും പുറത്തിറക്കിയിരിക്കുന്നത് .വിവോയുടെ വിവോ V9 ന്റെ സവിശേഷതകളില്‍ എടുത്തുപറയേണ്ടതും അതിന്റെ ബൊക്കെ എഫ്ഫക്റ്റ് തന്നെയാണ് .

Leave a Reply

Your email address will not be published. Required fields are marked *