ന്യൂഡൽഹി: യുഡിഎഫ് എംപിമാരുടെ യോഗത്തിൽ കേരള കോണ്‍ഗ്രസ് എംപിമാർ പങ്കെടുക്കുന്നു. ഡൽഹിയിൽ കോണ്‍ഗ്രസ് എംപി കെ.വി.തോമസിന്റെ വസതിയിൽ നടക്കുന്ന യോഗത്തിലാണ് ജോസ് കെ.മാണിയും ജോയ് എബ്രഹാമും പങ്കെടുക്കുന്നത്. ഓഖി ദുരന്തം സംബന്ധിച്ച് പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്.
യുഡിഎഫുമായി കേരള കോണ്‍ഗ്രസ് ഇടഞ്ഞുനിൽക്കുകയാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ടിരുന്നു. ഇതിനുശേഷം ആദ്യമായാണ് യുഡിഎഫ് എംപിമാരുടെ യോഗത്തിൽ മാണി ഗ്രൂപ്പ് എംപിമാർ പങ്കെടുക്കുന്നത്.
അതേസമയം, കേരളത്തെ സംബന്ധിച്ച പൊതു വിഷമായതിനാലാണ് കോണ്‍ഗ്രസ് എംപിമാർക്കായി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തതെന്നാണു കേരള കോണ്‍ഗ്രസിന്റെ ഒൗദ്യോഗിക വിശദീകരണം.