കൂടുതല്‍ അഫ്‌ഗാന്‍ പൗരന്മാര്‍ക്ക് അഭയമൊരുക്കി യുഎഇ

അബുദാബി : അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കൂടുതല്‍ പേര്‍ക്ക് താല്‍ക്കാലിക അഭയമൊരുക്കി യുഎഇ .കഴിഞ്ഞ ദിവസം 41 പേര്‍ കൂടി രാജ്യത്തെത്തി . ഇവര്‍ക്ക് അബുദാബിയില്‍ എമിറേറ്റ്സ് ഹ്യുമാനിറ്റേറിയന്‍ സിറ്റിയില്‍ താമസ സൗകര്യമൊരുക്കി. മനുഷ്യാവകാശ പ്രവര്‍ത്തകരും അഫ്ഗാന്‍ ഗേള്‍സ് സൈക്ലിങ് ആന്‍ഡ് റോബട്ടിക്സ് ടീമില്‍ നിന്നുള്ളവരുമാണ് ഇവര്‍. അഫ്ഗാന്‍ ജനതയെ സഹായിക്കുന്നതിന് രാജ്യാന്തര സമൂഹത്തോടൊപ്പം പ്രവര്‍ത്തിക്കുമെന്ന് യുഎഇ വിദേശ കാര്യ രാജ്യാന്തര സഹകരണ മന്ത്രാലയം സുരക്ഷാ സഹകരണ വകുപ്പ് ഡയറക്ടര്‍ സേലം മുഹമ്മദ് അല്‍ സാബി വ്യക്തമാക്കി. അതെ സമയം […]

Continue Reading

ക്ഷേത്രത്തിന് സമീപം വള വില്‍പ്പന നടത്തിയതിന് മുസ്‌ലിം യുവാവിന് ഹിന്ദുത്വരുടെ ക്രൂരമര്‍ദനം (വീഡിയോ)

ഇന്‍ഡോര്‍: ഹിന്ദു ക്ഷേത്രത്തിന് സമീപം വള വില്‍പ്പന നടത്തിയതിന്റെ പേരില്‍ മുസ് ലിം യുവാവിന് നേരെ ഹിന്ദുത്വരുടെ ക്രൂര മര്‍ദനം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുസ് ലിം വഴിയോര കച്ചവടക്കാരന്റെ തലയില്‍ സംഘം ചേര്‍ന്ന് അടിക്കുന്നതും വില്‍പ്പനക്ക് കൊണ്ട് സാധനങ്ങള്‍ വാരിവലിച്ചെറിയുന്നതും വീഡിയോയില്‍ കാണാം. ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ ക്ഷേത്രത്തിന് സമീപം എന്തിനാണ് എത്തിയതെന്ന് ചോദിച്ചായിരുന്നു മര്‍ദനം. ബാഗില്‍ കൊണ്ട് വന്ന സാധനങ്ങള്‍ ഹിന്ദുത്വര്‍ സംശയത്തോടെ പരിശോധിക്കുന്നുണ്ട്. […]

Continue Reading

രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 25,072 പുതിയ കോവിഡ് കേസുകള്‍, 389 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 25,072 കോവിഡ് കേസുകളും 389 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,24,49,306 ആയി. കൊവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 19 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 155 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന കൊവിഡ് കണക്കാണിത്. 3,33,924 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 44,157 പേര്‍ രോഗമുക്തരാകുകയും ചെയ്തു. 3,16,80,626 പേരാണ് ആകെ രോഗമുക്തി നേടിയത്.12,95,160 സാമ്ബിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ അറിയിച്ചു. […]

Continue Reading

കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പ്പ്; സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പ്പ്. അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതയാണ് വിവരം. അജ്ഞാത സായുധ സംഘമാണ് വെടിയുതിര്‍ത്തത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റെന്ന് ജര്‍മന്‍ സൈന്യം വെളിപ്പെടുത്തി. പരിക്കേറ്റവരില്‍ ജര്‍മന്‍, അമേരിക്കന്‍ സൈനികരുള്‍പ്പെടുന്നു. അതേസമയം, ഇന്ത്യക്കാരെ ഉള്‍പ്പെടെ ഒഴിപ്പിക്കാനുള്ള ദൗത്യം തുടരുകയാണ്. മലയാളികളുള്‍പ്പെടെ 146 പേരെ ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തിച്ചു. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Share on: WhatsApp

Continue Reading

അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കായി രാജ്യങ്ങളുടെ അതിര്‍ത്തികള്‍ തുറക്കണം-മലാല യൂസഫ്‌സായി

ന്യൂയോര്‍ക്ക് : അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ ഏറ്റെടുത്തതോടെ അവിടെ നിന്നും പാലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്കായി രാജ്യങ്ങളുടെ അതിര്‍ത്തി തുറക്കണമെന്ന് നോബല്‍ സമ്മാന ജേതാവും പാക്കിസ്ഥാന്‍ ആക്ടിവിസ്റ്റുമായ മലാല യൂസഫ്‌ലസായി അഭ്യര്‍ത്ഥിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയ മലാലയെ 2021-ല്‍ തലക്കു വെടിവെച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു.കഴിഞ്ഞ 20 വര്‍ഷമായി യു.എസിന്റെ നേതൃത്വത്തില്‍ ടെറൊറിസ്റ്റ് ഗ്രൂപ്പുകള്‍ക്കെതിരെ നടത്തിയിരുന്ന പോരാട്ടം അവസാനിപ്പിച്ചു സൈന്യത്തെ പിന്‍വലിച്ചതോടെ ഭീകര സംഘടനയായ താലിബാന്‍ അധികാരം പിടിച്ചെടുക്കുകയായിരുന്നു. സാധാരണക്കാരായവര്‍ കാബൂളിലെ ഹമിദ് കര്‍സായ് ഇന്റര്‍നാഷ്ണല്‍ വിമാനത്താവളത്തിലേക്കു […]

Continue Reading

‘താലിബാന്‍ വരുന്നുണ്ട്, ഇവരെയെങ്കിലും രക്ഷിക്കൂ’: പെണ്‍കുട്ടികളെ മുള്ളുവേലിക്ക് മുകളിലൂടെ എറിഞ്ഞ് അമ്മമാര്‍

കാബൂള്‍: താലിബാന്‍ അഫ്‌ഗാനിസ്ഥാന്‍ പിടിച്ചടക്കിയതോടെ ദാരുണമായ കാഴ്ചകളാണ് രാജ്യത്ത് നിന്നും പുറത്തുവരുന്നത്. താലിബാന്‍ ഭരണം ഭയപ്പെടുത്തുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. ജീവനും കൊണ്ട് ഒളിക്കാന്‍ ഒരിടം തേടി ഓടുന്നവരുടെ കാഴ്ചയാണ് കാബൂളില്‍ നിന്നും പുറത്തുവരുന്നത്. വിമാനത്തില്‍ തിങ്ങിക്കൂടിയാണ് ആളുകള്‍ രാജ്യം വിട്ടത്. ഇപ്പോള്‍ രക്ഷതേടി അമേരിക്കന്‍ സൈനികരോട് അഭ്യര്‍ഥിക്കുന്ന അഫ്ഗാനികളുടെ ദൃശങ്ങളാണ് പുറത്തുവരുന്നത്. കാബൂള്‍ വിമാനത്താവളത്തില്‍ മുള്ളുവേലിക്കും ഗേറ്റിനുമപ്പുറം നിന്ന് യുഎസ്, യു.കെ സൈനികരോട് തങ്ങളെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് അഫ്ഗാന്‍ ജനത. ഞങ്ങളെ സഹായിച്ചില്ലെങ്കിലും ഈ കുട്ടികളെയെങ്കിലും സഹായിക്കൂ എന്നാണിവര്‍ പറയുന്നത്. […]

Continue Reading

തല മൊട്ടയടിക്കുക , പീഡനം ,ആര്‍ത്തവം നിലയ്ക്കാന്‍ മരുന്ന്, കക്കൂസിലും ക്യാമറ; ചൈനയില്‍ മുസ്ലിം സ്ത്രീകളുടെ യഥാർത്ഥ അനുഭവം യുവതി പറയുന്നത് കേട്ട് ഞെട്ടി ലോകം ;

ചൈനയിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ നേരിടുന്നത് കടുത്ത പീഡനങ്ങള്‍. ഉയ്ഗൂര്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ട യുവതിയാണ് തനിക്ക് നേരിട്ട പീഡനം സംബന്ധിച്ചും പുറംലോകം അറിയാതെ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നവരെ കുറിച്ചും വെളിപ്പെടുത്തിയത്. വാഷിങ്ടണിലെത്തിയ മിഹ്രിഗുല്‍ തുര്‍സുന്‍ ആണ് ചൈനീസ് പോലീസിന്റെ മുസ്ലിം വിരുദ്ധ നടപടികള്‍ അക്കമിട്ട് നിരത്തിയത്. പീഡിപ്പിക്കുന്ന വേളയില്‍ പോലീസുകാര്‍ പറയുമായിരുന്നുവത്രെ, ഉയ്ഗൂര്‍ മുസ്ലിംകളായതാണ് നിങ്ങള്‍ ചെയ്ത തെറ്റ് എന്ന്… ആഗോളതലത്തില്‍ ചൈനക്കെതിരെ പ്രതിഷേധമുയരുകായാണിപ്പോള്‍….. ഉയ്ഗൂര്‍ മുസ്ലിംകളെ ഉയ്ഗൂര്‍ മുസ്ലിംകളെ പിടികൂടി ചൈനീസ് പോലീസ് പ്രത്യേക ക്യാംപില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. […]

Continue Reading

ഒറ്റ ചോദ്യം ? എന്ത് നേടി ? ഇവിടെ മൂന്നു വർഷത്തിനുള്ളിൽ മരിച്ചത് അഞ്ചു വയസ്സിൽ താഴെ ഉള്ള 85,000 കുട്ടികൾ ;

യമനില്‍ നടക്കുന്ന യുദ്ധത്തില്‍ മുന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് വയസിന് താഴെയുള്ള 85,000 കുട്ടികള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്രതലത്തിലുള്ള എന്‍ജിഒ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പശ്ചിമ ഏഷ്യന്‍ രാജ്യത്ത് കൂടുതല്‍ നാശ നഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ വെടിനിര്‍ത്തല്‍ അത്യാവശ്യമാണെന്ന് എന്‍ജിഒ ആവശ്യപ്പെട്ടു.   യെമനിലെ ഹൂതി വിമതര്‍ തമ്മിലുള്ള പോരാട്ടത്തില്‍ 1.3 മില്ല്യണ്‍ കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2015ലാണ് യമനില്‍ യുദ്ധം ആരംഭിച്ചത്. യുദ്ധത്തെ തുടര്‍ന്ന് സൗദി അതിര്‍ത്തി അടച്ചിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ 14 മില്ല്യനോളം ജനങ്ങള്‍ […]

Continue Reading

അമേരിക്കന്‍ തെരഞ്ഞെടുപ്പ്; ഡെമോക്രാറ്റിക്ക് മുന്നേറ്റത്തില്‍ ട്രംപിന് അടി പതറുന്നു

അമേരിക്കയില്‍ ട്രംപ് പ്രസിഡന്റായ ശേഷം നടക്കുന്ന ആദ്യ ഇടക്കാല തെരെഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്ബോള്‍ അമേരിക്കന്‍ കോണ്‍ഗ്രസിലെ ജനപ്രതിനിധി സഭ ഡെമോക്രാറ്റിക് പാര്‍ട്ടിയും സെനറ്റ് റിപ്പബ്ലിക്കുകളും നിലനിര്‍ത്തും. 13 സീറ്റുകള്‍ ഡെമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പിടിച്ചെടുത്തു. റിപ്പബ്ലിക്ക് പാര്‍ട്ടിയ്ക്ക് തിരിച്ചടി ഉണ്ടെങ്കിലും ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടികളടക്കമുള്ള കാര്യങ്ങള്‍ നടക്കാന്‍ സാധ്യത കുറവാണ്. കാരണം, നിര്‍ണ്ണായക തീരുമാനങ്ങളില്‍ ജനപ്രതിനിധി സഭയില്‍ അംഗീകാരം ലഭിച്ചാലും റിപ്പബ്ലിക്കിന് ഭൂരപക്ഷമുള്ള സെനറ്റില്‍ തീരുമാനങ്ങള്‍ ട്രംപിന് അനുകൂലമാകും. എന്നാല്‍, റിപ്പബ്ലിക്കുകള്‍ക്ക് […]

Continue Reading

ജപ്പാനില്‍ മുസ്‌ലിംകള്‍ക്ക് സ്വാഗതമോതി സഞ്ചരിക്കുന്ന പള്ളി..!

ജപ്പാനില്‍ മുസ്‌ലിംകള്‍ക്ക് സ്വാഗതമോതി സഞ്ചരിക്കുന്ന പള്ളി..! ടോക്കിയോ: നീലയും വെള്ളയും നിറം കലര്‍ന്ന വലിയ ഒരു ട്രക്ക് ടോക്കിയോവിലെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിനു പുറത്തെത്തി. സ്‌റ്റേഡിയത്തിനു പുറത്ത് ഒതുക്കി നിര്‍ത്തിയ വാഹനത്തിന്റെ വലിയ സ്ലൈഡിങ് ഡോറുകള്‍ തുറന്നു. ”വെല്‍കം റ്റു ദ മൊബൈല്‍ മോസ്‌ക്” എന്നായിരുന്നു ഡോറില്‍ എഴുതി വെച്ചത്. എന്തിനും ഏതിനും സഞ്ചരിക്കുന്ന സംവിധാനങ്ങള്‍ ഉള്ള ഈ കാലത്ത് മുസ്‌ലിംകള്‍ക്ക് അവരുടെ നിര്‍ബന്ധ ആരാധനയായ നമസ്‌കാരം നിര്‍വഹിക്കാനായി മൊബൈല്‍ പള്ളി ഒരുക്കി വ്യത്യസ്ഥരാവുകയാണ് ജപ്പാന്‍. ടോക്കിയോ സ്‌പോര്‍ട്‌സ് […]

Continue Reading

ചൈനയിൽ ഇനി രാത്രികൾ ഇല്ല; പകലുകൾ മാത്രം ; ലോകത്തെ ഞെട്ടിച്ചു കൊണ്ട് “കൃത്രിമ ചന്ദ്രൻ” കണ്ടുപിടുത്തം ;

ലോകത്തെ ഒട്ടുമിക്ക പരീക്ഷണങ്ങൾക്കും കണ്ടെത്തലുകൾക്കും പിന്നാലെ പോകുന്ന രാജ്യമാണ് ചൈന. ബഹിരാകാശ സാധ്യതകൾ കഴിവതും ഉപയോഗപ്പെടുത്തുന്നതിലും ചൈന മുന്നില്‍ തന്നെ. തെരുവുവിളക്കുകൾക്ക് പകരം കൃത്രിമ ചന്ദ്രനെ ബഹിരാകാശത്ത് എത്തിക്കാനാണ് ചൈനയുടെ പുതിയ പദ്ധതി. കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കുന്നതിന്റെ രൂപരേഖയും ലാഭ നേട്ടങ്ങൾ വരെ ചൈനീസ് വിദഗ്ധർ കണക്കാക്കി കഴിഞ്ഞു. ചൈനീസ് നഗരങ്ങൾക്കും തെരുവുകൾക്കും രാത്രിയില്‍ വെളിച്ചം നല്‍കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. 2020ൽ പദ്ധതി നടപ്പിലായാൽ തെരുവു വിളക്കുകള്‍ക്കു പകരം കൃത്രിമ ചന്ദ്രന്‍ വെളിച്ചം തരുമെന്നാണ് ടിയാന്‍ ഫു […]

Continue Reading