വോട്ടെണ്ണൽ: സംസ്ഥാനത്ത് കനത്ത സുരക്ഷ

തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിവസമായ 23ന് സംസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തുന്നു. തിരുവനന്തപുരത്തും  വടകരയിലും കണ്ണൂരിലും വ്യാപകമായി അക്രമമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണിത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസുകാരേയും ഒപ്പം കേന്ദ്രസേനയേയും പ്രശ്‌ന ബാധിത മേഖലകളില്‍ വിന്യസിക്കും. ഫലം പുറത്തു വരുന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.  തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടെ 366 പേരെ ശക്തമായ നിരിക്ഷണത്തിലാക്കി. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളവരുടെയും ലിസ്റ്റ് രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയിട്ടുണ്ട്. ഇവരെ നിരന്തം നിരീക്ഷിക്കുന്നതിനുള്ള […]

Continue Reading

ലാലേട്ടന് അടിപൊളി പിറന്നാള്‍ ആശംസയുമായി കെഎസ്‌ആര്‍ടിസി

ലാലേട്ടന് വ്യത്യസ്തമായ പിറന്നാള്‍ ആശംസയുമായി കൊട്ടാരക്കര ഡിപ്പോ. പിറന്നാള്‍ ആശംസ എന്നു പറഞ്ഞാല്‍ ഇതൊക്കെയാകണം. ബസ് സ്റ്റാന്‍ഡിലേയ്ക്ക് കയറി പോകുന്ന ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു കെഎസ്‌ആര്‍ടിസി ആശംസ നേര്‍ന്നത്. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ഗാനമായ ‘ ഇടം തോളെന്ന് മെല്ലെ ചരിച്ചു എന്ന വരി അടിക്കുറിപ്പായി പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന് ആശംസ നേര്‍ന്നത്. കെഎസ് ആര്‍ടിസിയുടെ ഈ പിറന്നാള്‍ ആശംസ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. Share on: WhatsApp

Continue Reading

പന്തിന് മോഹഭംഗം, ഇന്ത്യയുടെ അന്തിമ ലോക കപ്പ് ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടില്‍ ലോക കപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇന്ത്യയുടെ അന്തിമ ലോക കപ്പ് ടീം ഒരുങ്ങി. നേരത്തെ പ്രഖ്യാപിച്ച ഇടക്കാല ടീമില്‍ നിന്നും ഒരു മാറ്റം പോലും വരുത്താതെ എല്ലാ താരങ്ങളേയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഐപിഎല്ലിനിടെ തോളെല്ലിന് പരിക്കേറ്റ മധ്യനിര താരം കേദാര്‍ ജാദവിന്റെ കാര്യത്തിലായിരുന്നു ഇതുവരെ സംശയമുണ്ടായിരുന്നത്. എന്നാല്‍ കേദര്‍ ലോക കപ്പ് കളിക്കുമെന്ന് സ്ഥിരീകരിച്ച്‌ മുഖ്യ സെലക്ടര്‍ എം എസ് കെ പ്രസാദ് രംഗത്തെത്തി. ‘കേദാര്‍ ജാദവ് പൂര്‍ണ ആരോഗ്യവാനാണെന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് […]

Continue Reading

സംസ്ഥാനത്ത് മദ്യ നിരോധനം ഏര്‍പ്പെടുത്തി

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടു ദിനം മദ്യ നിരോധനം ഏര്‍പ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ 23 ന് നടക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് രണ്ട് ദിവസത്തെ മദ്യ നിരോധനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഇന്ന് വൈകിട്ട് ആറിനു അടയ്ക്കുന്ന ബീവറെജസ് ഔട്ട്‌ലറ്റുകളും ബാറുകളും 23 ന് വോട്ടെണ്ണല്‍ അവസാനിച്ച ശേഷം മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ. മെയ് 23ന് മുന്നോടിയായി പ്രത്യേക പരിശോധന നടത്തുമെന്ന് എക്‌സൈസ് വകുപ്പും അറിയിച്ചു. Share on: WhatsApp

Continue Reading

മുഖ്യമന്ത്രിയുടെ ലണ്ടന്‍ സന്ദര്‍ശനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍

തിരുവനന്തപുരം : ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. ഇത് യുഡിഎഫിന് ഗുണം ചെയ്തുവെന്നും ദേവസ്വം മന്ത്രി കാര്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും മുഖ്യമന്ത്രിക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ലെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ലണ്ടനില്‍ പോയത് ഖജനാവിലെ പണം ഉപയോഗിച്ചാണെങ്കില്‍ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടിയത് തെറ്റാണെനന്നും പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്ബോഴുള്ള വിദേശയാത്ര പരിശോധിക്കണമെന്നും അദാനി നല്‍കിയ കമ്മീഷന്‍ കൊണ്ടാണോ യാത്ര നടത്തിയതെന്ന് പിണറായി വിജയന്‍ പറയണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പിണറായിയെ വിമര്‍ശിച്ചതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും […]

Continue Reading

കേരളത്തില്‍ നെല്‍ക്കൃഷി കുറയുന്നു

കൊച്ചി: സംസ്ഥാനത്ത് നെല്‍കൃഷി ക്രമാതീതമായി കുറയുന്നു. പാടശേഖരങ്ങള്‍ വ്യാപകമായി നികത്തുന്നതും ഭീമമായ കൂലിയും കൃഷി ലാഭകരമല്ലാത്തതുമാണ് നെല്‍കൃഷിയെ ബാധിക്കുന്നത്. 1974- 75ല്‍ സംസ്ഥാനത്ത് 8.81 ലക്ഷം ഹെക്ടറിലായിരുന്നപ്പോള്‍ നെല്ലുല്‍പ്പാദനം 13.5 ലക്ഷം ടണ്ണായിരുന്നു. 2013ല്‍ ഇത്് 2,13,185 ഹെക്ടറായി ചുരുങ്ങിയപ്പോള്‍ നെല്ലുല്‍പാദനം 5.8 ലക്ഷം മെട്രിക് ടണ്ണായി.  ഓരോ 10 വര്‍ഷത്തിലും രണ്ടുലക്ഷം ഹെക്ടര്‍ വീതം കൃഷി ഇല്ലാതാവുകയും ഉത്പാദനം പകുതിയിലധികം താഴുകയും ചെയ്തു. 2013- 14ല്‍ വിസ്തീര്‍ണം വീണ്ടുംകുറഞ്ഞ്് 1.99 ലക്ഷം ഹെക്ടറായി. മിക്ക ജില്ലകളിലും […]

Continue Reading

കല്ലട ബസ്സ് കേസ് അട്ടിമറിക്കാന്‍ ശ്രമം

കൊച്ചി : കല്ലട ബസ്സില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദമേറ്റ സംഭവത്തില്‍ അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതായി കണ്ടെത്തല്‍. കേസിന്റെ തിരിച്ചറിയല്‍ പരേഡ് നടക്കാനിരിക്കേ ഏഴ് പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ഇതോടെയാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ പുറത്തുവരുന്നത്. തിരിച്ചറിയില്‍ പരേഡ് നടക്കാനുണ്ടെന്ന വിവരം പ്രോസിക്യൂഷന്‍ മറച്ചുവെച്ചാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്നാണ് പറയപ്പെടുന്നത്.  കല്ലട ബസ്സില്‍ യാത്രക്കാരെ ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന കേസില്‍ പ്രതികളായ ജയേഷ്, രാജേഷ്, ജിതിന്‍, അന്‍വറുദ്ദീന്‍, ഗിരിലാല്‍, വിഷ്ണുരാജ്, കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.  ഇതിനെതിരെ തൃക്കാക്കര […]

Continue Reading

വിജയം ഒരു സീറ്റില്‍ മാത്രം ഒതുങ്ങില്ല: കുമ്മനം

തിരുവനന്തപുരം: എക്‌സിറ്റ് പോള്‍  പ്രവചനങ്ങളിലെ ബിജെപി വിജയസാധ്യത തിരുവനന്തപുരത്ത് മാത്രം ഒതുങ്ങുന്നതല്ലെന്ന് കുമ്മനം രാജശേഖരന്‍. തിരുവനന്തപുരത്ത് ന്യൂനപക്ഷ ഏകീകരണം ഉണ്ടായാലും അതിനെ മറികടക്കാന്‍ ബിജെപിക്ക് സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ മറ്റ് ചില മണ്ഡലങ്ങളില്‍ കൂടി ബിജെപിക്ക് വിജയസാധ്യതയുണ്ട്. ക്രോസ് വോട്ട് നടന്നിട്ടുണ്ടോ എന്നു ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. അങ്ങനെ നടന്നിട്ടുണ്ടെങ്കിലും ബിജെപിയുടെ വിജയ സാധ്യതയെ അത് ബാധിക്കില്ല. ക്രോസ് വോട്ടിങ് ഇടത് മുന്നണിക്കാകും തിരിച്ചടിയുണ്ടാത്തുന്നത്.  ഹാട്രിക് വിജയം ലക്ഷ്യം കണ്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ […]

Continue Reading

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലേക്ക്

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ ആദ്യ ആഴ്ചയോടെ കേരളത്തിലെത്തും. അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കാലവര്‍ഷമെത്തിയതായും ജൂണ്‍ 6 മുതല്‍ കേരളത്തില്‍ മഴയെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് (ഐ.എം.ഡി.) അറിയിച്ചു. ഈവര്‍ഷം വേനല്‍ മഴ ലഭിച്ചത് സാധാരണയിലും കുവായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യത്താകമാനം ഈ വര്‍ഷം ലഭിച്ച വേനല്‍ മഴയില്‍ 22 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തിയതായും ഐ.എം.ഡി. അറിയിച്ചു. വേനല്‍ മഴ കുറഞ്ഞതോടെ അണക്കെട്ടിലെ ജലനിരപ്പും അപകടകരമായ നിലയില്‍ കുറഞ്ഞിട്ടുണ്ട്. അതിനാല്‍ ജലം കരുതലോടെ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഈ വര്‍ഷം മാര്‍ച്ച്‌ […]

Continue Reading

മകള്‍ മരിച്ചു; പാക് താരം ആസിഫ് അലി പര്യടനം ഉപേക്ഷിച്ച്‌ നാട്ടിലേക്ക് മടങ്ങി

കറാച്ചി: അര്‍ബുദ ബാധിതയായ മകള്‍ മരിച്ചതിനെ തുടര്‍ന്ന് പാക് ക്രിക്കറ്റ് താരം ആസിഫ് അലി ഇംഗ്ലണ്ട് പര്യടനം ഉപേക്ഷിച്ച്‌ നാട്ടിലേക്ക് മടങ്ങി. ആസിഫ് അലിയുടെ രണ്ട് വയസ്സായ മകള്‍ നൂര്‍ ഫാത്തിമയാണ് അമേരിക്കയിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. നേരത്തെ മകളെ അമേരിക്കയിലേക്ക് വിദഗ്ദ്ധ ചികിത്സക്കായി മാറ്റുന്നത് സംബന്ധിച്ച്‌ പാക് താരം ട്വീറ്റ് ചെയ്തിരുന്നു.പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണിനിടെ ആണ് മകളുടെ അര്‍ബുദ ബാധ്യത സ്ഥിരീകരിച്ചത്. Share on: WhatsApp

Continue Reading

എവറസ്റ്റ് കീഴടക്കി ‘അയേണ്‍മാന്‍’; മലയാളിക്ക് അഭിമാനനിമിഷം

പാലക്കാട്: എവറസ്റ്റിന്റെ നെറുകയില്‍ എത്തിയ പാലക്കാട് സ്വദേശി കേരളത്തിന്റെ അഭിമാനമാകുന്നു. പ​ട്ടാ​മ്ബി തി​രു​വേ​ഗ​പ്പു​റ നെ​ടു​ങ്ങോ​ട്ടൂ​ര്‍ ‍സ്വ​ദേ​ശി​യും ഖ​ത്ത​ര്‍ പെ​ട്രോ​ളി​യ​ത്തി​ല്‍ ചാ​ര്‍​​ട്ടേ​ഡ്​ അ​ക്കൗ​ണ്ട​ന്‍​റു​മാ​യ അ​ബ്​​ദു​ല്‍ നാ​സ​റാ​ണ് എ​വ​റ​സ്​​റ്റ്​ കൊ​ടു​മു​ടി കീ​ഴ​ട​ക്കിയത്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മ​റി​ക​ട​ന്ന് 29,029 അ​ടി താ​ണ്ടി​യാ​ണ് അ​ബ്​​ദു​ല്‍ നാ​സ​റും സം​ഘ​വും എ​വ​റ​സ്​​റ്റി​ലെ​ത്തി​യ​ത്. ദൗ​ത്യം വി​ജ​യി​ച്ച​താ​യി അ​ബ്​​ദു​ല്‍ നാ​സ​ര്‍ ഫേ​സ്‌​ബു​ക്കി​ലൂ​ടെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വിവിധ രാ​ജ്യ​ങ്ങ​ളി​ലെ 26 പ​ര്‍​വ​താ​രോ​ഹ​ക​ര്‍​ക്കൊ​പ്പ​മാ​ണ് നാ​സ​ര്‍ ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച​ത്. ദൗ​ത്യ​ത്തി​നി​ടെ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ മ​രി​ച്ച​താ​യും അ​റി​യി​ച്ചു. നാ​സ​ര്‍ നേ​ര​ത്തേ ര​ണ്ടു​ത​വ​ണ എ​വ​റ​സ്​​റ്റി​ന​ടു​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഏ​പ്രി​ല്‍ 17ന്​ […]

Continue Reading

കോഴിക്കോട് കുറുക്കന്റെ കടിയേറ്റ് 11 പേര്‍ക്ക് പരിക്ക്; കടിയേറ്റത് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്ക്; സംഭവം കൊയിലാണ്ടിക്കടുത്ത് ഊരള്ളൂരില്‍; അക്രമി കുറുക്കനെ നാട്ടുകാര്‍ തല്ലിക്കൊന്നു

കോഴിക്കോട്: കോഴിക്കോട്ടെ ഊരള്ളൂരില്‍ കുറുക്കന്റെ കടിയേറ്റ് 11 പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി ഏഴരയോടെ കൊയിലാണ്ടിക്കടുത്ത് ഊരള്ളൂരിലാണ് സംഭവം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്കാണ് കടിയേറ്റത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ആളുകളുടെ ബഹളം കേട്ട് ഓടിയെത്തിയര്‍ക്കെല്ലാം കുറുക്കന്റെ കടിയേറ്റു. ഏഴ് പുരുഷന്മാരും നാല് സ്ത്രീകളുമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. മിക്കവര്‍ക്കും ദേഹമാസകലം കടിയേറ്റിട്ടുണ്ട്.നാട്ടുകാരെ ആക്രമിച്ച കുറുക്കനെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. കടിയേറ്റവര്‍ക്ക് പേ വിഷബാധയ്‌ക്കെതിരായി കുത്തിവെയ്‌പ്പ് നല്‍കി. Share […]

Continue Reading