ട്രാവെൽസ് രംഗത്തു പുത്തൻ ഉണർവായി DESVUTRIP ശ്രദ്ധേയമാകുന്നു ;

ഈ കൊറോണ ഏറ്റവും കൂടുതൽ ബാധിച്ചത് ട്രാവെൽസ് മേഘലയാണെന്ന് നിസ്സംശയം പറയാം, ലാഭകരമായി നടത്തിപ്പോന്നിരുന്ന പല ട്രാവെൽസ് സ്ഥാപനങ്ങളും ഇപ്പോൾ മുടങ്ങികിടക്കുകയാണ് , പലരും മനസ്സില്ലാമനസ്സോടെ വസ്ത്രവിപണിയിലേക്കും , പ്രോഡക്റ്റ് , ഫുഡ് മേഖലകളിലേക്കും ചുവടുമാറ്റിയതും കാണാം ,അടുത്ത വര്ഷം പകുതി ആവുമ്പോഴേക്കും എല്ലാം നോർമൽ ആവുമെന്നാതാണ് വിദഗ്ധരുടെ അഭിപ്രായം , അപ്പോഴേക്കും നമ്മുടെ ബിസിനസ് പണ്ടത്തേക്കാൾ നൂറുമടങ് ശക്തമായി തിരിച്ചു പിടിക്കണ്ടേ ? . കൊറോണക്ക് ശേഷം ഇനിയെന്ത് ? എന്നത് തന്നെയാണ് എല്ലാ ട്രാവെൽസ് […]

Continue Reading

അന്തിക്കാട് നിധില്‍ വധക്കേസ്; രണ്ട് പ്രതികള്‍ അറസ്റ്റില്‍

തൃശൂര്‍: അന്തിക്കാടെ നിധില്‍ വധക്കേസിലെ രണ്ട് പ്രതികള്‍ അറസ്റ്റില്‍. ഗോവയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കിഴക്കുംമുറി സ്വദേശികളായ കെ.എസ് സ്‌മിത്തും ടി.ബി വിജിലുമാണ് ഗോവയിലെ ബീച്ചില്‍ അറസ്റ്റിലായത്. ഇരുവരേയും നാളെ തൃശൂരില്‍ എത്തിക്കും. നിധിലിന്റെ കാര്‍ മറ്റൊരു കാറിലെത്തിയ അക്രമി സംഘം പിറകില്‍ നിന്ന് ഇടിച്ചിട്ടു. തുടര്‍ന്ന് നിധിലിനെ കാറില്‍ നിന്ന് വലിച്ചു പുറത്തിട്ടു പട്ടാപ്പകല്‍ വെട്ടികൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം റോഡിന്റെ അരികിലേക്ക് വലിച്ചിട്ട ശേഷം കൊലയാളി സംഘം മറ്റൊരു കാറില്‍ രക്ഷപ്പെടുകയായിരുന്നു. നിധിലിനെ കൊലപ്പെടുത്താനുളള ഗൂഢാലോചനയില്‍ ഇരുവര്‍ക്കും […]

Continue Reading

മോഹന്‍ലാല്‍ ആവശ്യപ്പെട്ടിട്ട് ഞാന്‍ ഓഡിറ്റ് നടത്തി, പുറത്തുപോകേണ്ടവര്‍ ഇടവേള ബാബുവും ഇന്നസെന്റും’: പാര്‍വതിയ‌്ക്ക് ‘അമ്മ’യില്‍ നിന്ന് ആദ്യ പിന്തുണയുമായി ഷമ്മി തിലകന്‍

ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ട് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ രാജിവച്ച പാര്‍വതി തിരുവോത്തിന് പിന്തുണയുമായി നടന്‍ ഷമ്മി തിലകന്‍ രംഗത്ത്. പാര്‍വതി നല്ലൊരു നടിയാണ്. നല്ല വ്യക്തിത്വമുള്ള പെണ്‍കുട്ടി. അവര്‍ പുറത്തുപോകേണ്ട കാര്യമില്ല. അവര്‍ പറഞ്ഞതുപോലെ അയാള്‍ തന്നെയാണ് പുറത്തുപോകേണ്ടത്. പാര്‍വതി ചെയ്‌തത് അവരുടെ ശരിയാണ്. അത് ശരിയാണെന്ന് അവര്‍ക്ക് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് അവരത് ചെയ്തതെന്നും ഷമ്മി തിലകന്‍ പറയുന്നു. സംഭവത്തില്‍ പാര്‍വതിയെ പിന്തുണയ്‌ക്കുന്ന അമ്മ സംഘടയിലെ ആദ്യ അംഗമാണ് ഷമ്മി […]

Continue Reading

റോഡിലെ കുരുക്കില്‍പ്പെടാതെ എ. സി ബോട്ടില്‍ യാത്ര ചെയ്യാം

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് താല്കാലികമായി നിര്‍ത്തിവെച്ചിരുന്ന എസി അതിവേഗ ബോട്ടുകള്‍ വീണ്ടും സര്‍വീസിനൊരുങ്ങുകയാണ്. റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി, പൊടിയും പുകയും ഏല്‍ക്കാതെ, ഒന്നര മണിക്കൂര്‍ കൊണ്ട് യാത്ര പൂര്‍ത്തിയാക്കാം എന്നതാണ് ഈ ബോട്ടുകളുടെ വലിയ പ്രത്യേകത.എറണാകുളം വൈക്കം, ആലപ്പുഴ കോട്ടയം റൂട്ടുകളിലാണ് ജലഗതാഗത വകുപ്പിന്റെ എ. സി ബോട്ടുകളുള്ളത്. എറണാകുളം റൂട്ടില്‍ 2018ല്‍ തുടങ്ങിയ എ. സി ബോട്ടായ വേഗ വിജയമായതോടെയാണ് കൂടുതല്‍ റൂട്ടുകളില്‍ എ. സി ബോട്ട് സര്‍വീസ് തുടങ്ങാന്‍ പദ്ധതിയിട്ടത്. തുടര്‍ന്ന് ഈ വര്‍ഷം […]

Continue Reading

നാലു വര്‍ഷത്തിനകം സംസ്ഥാനത്തെ 49, 60000 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കുമെന്ന് ന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് ജലജീവന്‍ മിഷനിലൂടെ നാലു വര്‍ഷത്തിനകം 49, 60000 ഗ്രാമീണ കുടുംബങ്ങള്‍ക്ക് പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ജലജീവന്‍ മിഷന്‍ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പാലക്കാട് അന്തര്‍സംസ്ഥാന നദീജല ഹബ്ബ് ഉള്‍പ്പെടെ സംസ്ഥാനത്തൊട്ടാകെ നിരവധി പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 67 ലക്ഷത്തോളം ഗ്രാമീണ കുടുംബങ്ങളില്‍ വേനല്‍ക്കാലത്തും മറ്റും കുടിവെള്ളം ലഭിക്കാത്തവര്‍ക്കാണ് പദ്ധതി വഴി പൈപ്പ് ലൈനിലൂടെ കുടിവെള്ളം ലഭ്യമാക്കുന്നത്. സംസ്ഥാനത്തൊട്ടാകെ 716 പഞ്ചായത്തുകളിലായി 16.48 ലക്ഷം […]

Continue Reading

ഗോതമ്ബിനു പകരം ആട്ട; റേഷന്‍ കടകളില്‍ നിന്ന് ലാഭം കൊയ്യാന്‍ കുത്തക കമ്ബനികള്‍

കോഴിക്കോട്: സംസ്ഥാനത്തെ റേഷന്‍കടകളില്‍ ഗോതമ്ബിന് പകരം ആട്ട വിതരണം. മുന്‍ഗണന വിഭാഗമായ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് ഗോതമ്ബിന് പകരം ആട്ട വിതരണം ചെയ്യുന്നത്. എന്നാല്‍ ഭക്ഷ്യഭദ്രത നിയമമനുസരിച്ച്‌ ഗോതമ്ബാണ് വിതരണം നടത്തേണ്ടത്. നിലവില്‍ സംസ്ഥാനത്ത് പിങ്ക്​ കാര്‍ഡുടമകള്‍ക്ക് സൗജന്യമായും മഞ്ഞക്കാര്‍ഡിന് കിലോഗ്രാമിന് രണ്ടു രൂപ നിരക്കിലുമാണ് ഗോതമ്ബ് നല്‍കുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ പി.എം.ജി.കെ.വൈ പ്രകാരം മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് ഓരോ അംഗത്തിനും ഒരു കിലോഗ്രാം വീതം ഗോതമ്ബും സൗജന്യമായി നല്‍കുകയാണ് പതിവ്. ഗോതമ്ബിന് പകരം ആട്ട നല്‍കുമ്ബോള്‍ […]

Continue Reading

വിഴിഞ്ഞം തുറമുഖ സമരം: മുഖ്യമന്ത്രിക്ക് ചെന്നിത്തല കത്തുനല്‍കി

തിരുവനന്തപുരം : വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട്‌ പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ മാസം 30 മുതല്‍ സമരം ആരംഭിച്ചത്. തുറമുഖത്തിനുവേണ്ടി വളരെ ത്യാഗങ്ങള്‍ സഹിച്ച ജനവിഭാഗമാണ് വിഴിഞ്ഞത്തെ ജനങ്ങള്‍.എന്നാല്‍, ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെടുന്നില്ല.അതിനാലാണ് അവര്‍ സമരം ചെയ്യാന്‍ നിര്‍ബന്ധിതരായതെന്നും രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു. Share on: WhatsApp

Continue Reading

കോവിഡില്‍ കുടുങ്ങി മീന്‍പിടിത്തം മത്സ്യമേഖല വന്‍ പ്രതിസന്ധിയില്‍

ബേപ്പൂര്‍: കോവിഡ് നിയന്ത്രണങ്ങളില്‍ കുടുങ്ങി സംസ്ഥാനത്തെ മത്സ്യമേഖല വന്‍ പ്രതിസന്ധിയില്‍. ക്ലസ്​റ്റര്‍, ക്രിട്ടിക്കല്‍ ക െണ്ടയ്​ന്‍മെന്‍റ് സോണുകളില്‍ പെട്ട സംസ്ഥാനത്തെ മിക്ക ഹാര്‍ബറുകളും, പൂര്‍ണതോതില്‍ അടച്ചതിനാല്‍, സീസണ്‍ കനത്ത പരാജയത്തിലാകുമെന്നാണ് സൂചന. ലോക്ഡൗണും ട്രോളിങ്​ നിരോധനവും ചേര്‍ന്ന് വന്നപ്പോള്‍, കോടികളുടെ മുതല്‍മുടക്കുള്ള യന്ത്രവത്കൃത ബോട്ടുകള്‍ അഞ്ചുമാസത്തോളം കെട്ടിയിടേണ്ടിവന്നു. ഇതേ തുടര്‍ന്ന് ലക്ഷങ്ങളുടെ നഷ്​ടമാണ് ഉടമകള്‍ക്കുണ്ടായത്. കോവിഡി​െന്‍റ കടുത്ത നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചാല്‍ നഷ്​ടം തിരിച്ചുപിടിക്കാമെന്നുള്ള പ്രതീക്ഷയും ഇപ്പോള്‍ അസ്ഥാനത്തായി. മത്സ്യബന്ധനം കൃത്യമായി നടക്കാത്തതിനാല്‍ സംസ്കരണ-സംഭരണ ശാലകള്‍ ഭൂരിഭാഗവും […]

Continue Reading

എ.സി റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഒക്‌ടോബര്‍ 12 ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

തിരുവനന്തപുരം: പ്രളയത്തെ അതിജീവിക്കുന്ന രീതിയില്‍ 625 കോടി രൂപ അടങ്കലില്‍ നിര്‍മ്മിക്കുന്ന ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഒക്‌ടോബര്‍ 12 ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന നിര്‍മ്മാണത്തിന് മന്ത്രി ജി.സുധാകരന്‍ കൈതവനയില്‍ ചേരുന്ന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. എം.പിമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, ചീഫ് എന്‍ജിനിയര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരാകും. കോവിഡ് 19 പ്രോട്ടോക്കോള്‍ […]

Continue Reading

മന്ത്രി വി മുരളീധരന് എതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതി : പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി : കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് എതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പോര്‍ട്ട് തേടി. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തോടാണ് പ്രധാനമന്ത്രി വിശദീകരണം തേടിയത്. വിദേശമന്ത്രിതല സമ്മേളനത്തില്‍ മഹിളാമോര്‍ച്ച നേതാവും പിആര്‍ ഏജന്‍സി ഉടമയുമായ സ്മിത മേനോന്‍ പങ്കെടുത്തത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവത്തില്‍ പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടിയത്. കഴിഞ്ഞ നവംബറില്‍ അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല കൂട്ടായ്മയുടെ സമ്മേളനത്തിലാണ് മഹിള മോര്‍ച്ച ഭാരവാഹി സ്മിത മേനോന്‍ പങ്കെടുത്തത്. ലോക് താന്ത്രിക് […]

Continue Reading

ടൊവിനോയുടെ ആരോഗ്യനില തൃപ്തികരം; മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

കൊച്ചി: ഷൂട്ടിങിനിടെ പരിക്കേറ്റ നടന്‍ ടൊവിനോയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. നാളെ രാവിലെ 11 മണിവരെ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരും. തുടര്‍ന്ന് ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തുമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറഞ്ഞു. കൊച്ചിയിലെ റിനൈ മെഡിസിറ്റിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് ആന്തരിക രക്തസ്രാവം കണ്ടെത്തിയടതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് നിരീക്ഷത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടൊവീനോയെ 36 മണിക്കൂര്‍ നിരീക്ഷിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രോഹിത് ബി എസ് സംവിധാനം ചെയ്യുന്ന കള സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് […]

Continue Reading

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല

സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബാറുകള്‍ തുറക്കാമെന്നായിരുന്നു എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ. ലോക്‍ഡൌണിന് ശേഷം ബിയര്‍ പാര്‍ലറുകളും വൈന്‍ പാര്‍ലറുകളും തുറന്നിരുന്നെങ്കിലും ഇരുന്ന് മദ്യപിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. കൌണ്ടറുകളിലൂടെയായിരുന്നു മദ്യവില്‍പ്പന നടത്തിയിരുന്നത്. ഇത് വന്‍ സാമ്ബത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് ബാറുടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ബാറുകളും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും തുറക്കാമെന്ന് എക്സൈസ് കമ്മീഷ്ണര്‍ ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ […]

Continue Reading