മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ക്രിസ്റ്റ്യാനോയ്‌ക്ക് ഇന്ന് ആദ്യ മത്സരം; എതിരാളികള്‍ ന്യൂകാസില്‍

ലണ്ടന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. യുവന്റസില്‍ നിന്നും തന്റെ പഴയ തട്ടകത്തിലേക്കാണ് പോര്‍ച്ചുഗല്‍ നായകന്‍ തിരികെ എത്തിയത്. ന്യൂകാസില്‍ യുണൈറ്റഡിനെതിരെയാണ് പ്രീമിയര്‍ ലീഗില്‍ റൊണാള്‍ഡോയുടെ ആദ്യ മത്സരം. ഏഴാം നമ്ബര്‍ ജഴ്‌സിയിലാണ് റൊണാള്‍ഡോ കളത്തി ലിറങ്ങുന്നത്. ഒലേ ഗണ്ണര്‍ സോള്‍സ്‌കെറുടെ പരിശീലനത്തിലാണ് മാഞ്ചസ്റ്ററിന്റെ പോരാളികള്‍ കളത്തിലിറങ്ങുന്നത്. സീസണിലെ ട്രാന്‍സ്ഫര്‍ കാലയളവ് തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് റൊണാള്‍ഡോ താന്‍ ആറുവര്‍ഷം കളിച്ച ഇംഗ്ലീഷ് ക്ലബ്ബിലേക്ക് ചേക്കേറിയത്. 2009ലാണ് 36കാരനായ ക്രിസ്റ്റ്യാനോ […]

Continue Reading

ക്ലബുകള്‍ക്ക് പണി നല്‍കി ബ്രസീല്‍, ബ്രസീലിയന്‍ താരങ്ങള്‍ക്ക് പ്രീമിയര്‍ ലീഗില്‍ നിന്ന് വിലക്ക്

ഇംഗ്ലീഷ് ക്ലബുകള്‍ക്ക് വന്‍ പണി നല്‍കിയിരിക്കുകയാണ് ബ്രസീല്‍ ദേശീയ ടീം. അന്താരാഷ്ട്ര മത്സരത്തില്‍ കൊറോണ പറഞ്ഞ് ഇംഗ്ലീഷ് ക്ലബുകള്‍ അവരുടെ ലാറ്റിനമേരിക്കന്‍ താരങ്ങളെ ഇന്റര്‍നാഷണല്‍ ബ്രേക്കിന് പോകാന്‍ അനുവദിച്ചിരുന്നില്ല. ഇതിന് പകരമായ ഫിഫയുടെ നിയമം ഉപയോഗിച്ച്‌ ബ്രസീല്‍ ദേശീയ ടീം അവരുടെ പ്രീമിയര്‍ ലീഗിലെ താരങ്ങള്‍ക്ക് വിലക്ക് നല്‍കിയിരിക്കുകയാണ്. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വിട്ടുകൊടുക്കാത്ത താരങ്ങളെ 5 ദിവസത്തേക്ക് ബാം ചെയ്യാന്‍ രാജ്യത്തിന് ഫിഫ നിയമം അനുവാദം നല്‍കുന്നുണ്ട്. ഇതാണ് ബ്രസീല്‍ ഉപയോഗിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വലിയ താരങ്ങള്‍ […]

Continue Reading

സ്പാനിഷ് ലീഗ്; വിനീഷ്യസ് ജൂനിയറിന് ഡബിള്‍; റയലിന് സമനില

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നടന്ന സൂപ്പര്‍ ത്രില്ലറില്‍ സമനില.ലെവന്റെയോടാണ് റയല്‍ സമനില വഴങ്ങിയത്. 3-3 എന്ന നിലയിലാണ് മല്‍സരം അവസാനിച്ചത്. റയല്‍ സ്‌ക്വാഡില്‍ തിരിച്ചെത്തിയ ഗെരത് ബെയ്ല്‍ റയലിന്റെ ആദ്യ ഗോള്‍ നേടി.അഞ്ചാം മിനിറ്റിലായിരുന്നു ഗോള്‍. 2019ന് ശേഷം ബെയ്‌ലിന്റെ റയലിനായുള്ള ആദ്യ ഗോളാണ്. തുടര്‍ന്ന് ലെവന്റെ രണ്ട് ഗോള്‍ തിരിച്ചടിച്ചു. തുടര്‍ന്നാണ് വിനീഷ്യസ് ജൂനിയര്‍ 73ാം മിനിറ്റില്‍ റയലിന്റെ രണ്ടാം ഗോള്‍ നേടിയത്. എന്നാല്‍ 79ാം മിനിറ്റില്‍ ലെവന്റെ മൂന്നാം ഗോള്‍ നേടി ലീഡെടുത്തു. തോല്‍വി വഴങ്ങുമെന്ന […]

Continue Reading

ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി ജര്‍മ്മനി

ചെക്ക് റിപ്പബ്ലിക്- ജര്‍മ്മനി പോരാട്ടത്തില്‍ ജര്‍മ്മനിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്‍മ്മനിയുടെ വിജയം. ജര്‍മ്മനിക്ക് വേണ്ടി ബെന്‍ഫികയുടെ ജിയാന്‍ -ലൂക്ക വാള്‍ഡ്സ്ഷ്മിഡ് ഗോളടിച്ചു. ലോകകപ്പിലെ നാണംകെട്ട പരാജയഭാരത്തില്‍ നിന്നും പൂര്‍ണമായും കരകേറാത്ത ജര്‍മ്മന്‍ ടീമിനും പരിശീലകന്‍ ജോവാക്കിം ലോവിനും ഈ ജയം ആശ്വാസമാകും. ദേശീയ ടീമിനായി അഞ്ചാം മത്സരം കളിച്ച വാള്‍ഡ്സ്ഷ്മിഡിന്റെ രണ്ടാം ഗോളാണ് ഇന്നതേത്ത്. 2020ലെ രണ്ടാം ജയമാണ് ജര്‍മ്മനി നേടിയത്. ലീഡ്സ് യുണൈറ്റഡിന്റെ പ്രതിരോധ താരം റോബിന്‍ കോഹിന്റെ മികച്ച പ്രകടനമായിരുന്നു മത്സരത്തില്‍ […]

Continue Reading

ഫുട്ബോള്‍ ഇതിഹാസം മറഡോണയ്ക്ക് ഇന്ന് 60 വയസ്സ്

കാല്‍പ്പന്ത് കളിയിലെ ദൈവത്തിന്റെ 60-ാം ജന്മദിനമാണ് ഇന്ന് . ആരാധകര്‍ ദൈവത്തിനൊപ്പം ചേര്‍ത്തുനിര്‍ത്തുന്ന പേരാണ് ഡീഗോ അര്‍മാന്‍ഡോ മറഡോണയുടേത്. 1976-ല്‍ ഫുട്‌ബോളിന്റെ അനന്തവിഹായസിലേക്ക് കാലെടുത്തുവെച്ച താരം 1997 വരെ ഫുട്‌ബോളിലെ കിരീടം വെക്കാത്ത രാജാവായിരുന്നു. 1960-ല്‍ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ ലാനസിലായിരുന്നു മാറഡോണയുടെ ജനനം. 1976-ല്‍ അര്‍ജന്റീനോസ് ജൂനിയേഴ്‌സിനായി അരങ്ങേറിയ മാറഡോണയ്ക്ക് തൊട്ടടുത്ത വര്‍ഷം തന്നെ ദേശീയ ടീമിലേക്ക് ക്ഷണമെത്തി. ക്ലബ്ബ് കരിയറില്‍ ബൊക്ക ജൂനിയേഴ്‌സ്, ബാഴ്‌സലോണ, നാപ്പോളി, സെവിയ്യ, നേവല്‍സ് ഓള്‍ഡ് ബോയ്‌സ് ടീമുകള്‍ക്കായി കളിച്ചു. […]

Continue Reading

റയല്‍ മാഡ്രിഡില്‍ ചരിത്രം എഴുതാന്‍ ബെന്‍സീമയ്ക്ക് 10 മത്സരങ്ങള്‍ കൂടെ

ഒരു 10 മത്സരങ്ങള്‍ കൂടെ റയല്‍ മാഡ്രിഡില്‍ കളിച്ചാല്‍ ബെന്‍സീമ ഒരു ചരിത്രം കുറിക്കും. റയല്‍ മാഡ്രിഡിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിദേശ താരം എന്ന റെക്കോര്‍ഡ് ആകും ബെന്‍സീമ സ്വന്തമാക്കുക. ഇപ്പോള്‍ 517 മത്സരങ്ങള്‍ റയലിന്റെ ജേഴ്സിയില്‍ ബെന്‍സീമ കളിച്ചു കഴിഞ്ഞു. ബ്രസീല്‍ ഇതിഹാസ ഫുള്‍ബാക്ക് റോബേര്‍ട്ടോ ലാര്‍ലോസിന്റെ 527 മത്സരങ്ങള്‍ എന്ന റെക്കോര്‍ഡാണ് ബെന്‍സീമയുടെ മുന്നില്‍ ഉള്ളത്. 2009ല്‍ റയലില്‍ എത്തിയ ബെന്‍സീമയുടെ റയലിലെ 12ആം സീസണാണിത്. റയലിന് വേണ്ടി 250ല്‍ […]

Continue Reading

ഹാളണ്ട് യൂറോ കപ്പിന് ഇല്ല, പ്ലേ ഓഫ് ഫൈനലിലേക്ക് മുന്നേറി ഹംഗറി, ഐസ്ലാന്റ്, സ്‌കോട്ട്ലാന്റ്, സെര്‍ബിയ ടീമുകള്‍

2021 ലെ യുഫേഫ യൂറോ കപ്പ് യോഗ്യത പ്ലേ ഓഫ് മത്സരത്തില്‍ പരാജയപ്പെട്ടു നോര്‍വേ പുറത്ത്. സെര്‍ബിയയോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് നോര്‍വേ പരാജയപ്പെട്ടത്. ഇതോടെ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് താരവും യുവ സൂപ്പര്‍ സ്റ്റാറും ആയ ഹാളണ്ട് യൂറോ കപ്പില്‍ ബൂട്ട് കെട്ടില്ല. അധികസമയത്ത് നീണ്ട മത്സരത്തില്‍ 81 മിനിറ്റില്‍ മിലന്‍കോവിച്ച്‌ സാവിച്ചിലൂടെ സെര്‍ബിയ ആണ് ആദ്യം മുന്നില്‍ എത്തിയത്, 88 മിനിറ്റില്‍ നോര്‍മാനിലൂടെ നോര്‍വേ സമനില പിടിച്ചു. എന്നാല്‍ അധികസമയത്ത് 102 മത്തെ മിനിറ്റില്‍ […]

Continue Reading

തുടക്കം മോശമാക്കിയില്ല അര്‍ജന്‍റീന

ലയണല്‍ മെസ്സിയുടെ പെനാല്‍റ്റിയുടെ ബലത്തില്‍ ഇക്വഡോറിനെതിരെ 1-0ന് ജയിച്ചപ്പോള്‍ അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യതാ കാമ്ബെയിന് മികച്ച തുടക്കമായി.എക്സ്പീരിയന്‍സ് ഉള്ള താരങ്ങള്‍ ആയ ഡി മരിയ സെര്‍ജിയോ അഗ്യുറോ എന്നിവരെ സ്ക്വാഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 13 ആം മിനുട്ടില്‍ ആണ് ലൂക്കാസ് ഒകംപോസിനെ ബോക്സിന്റെ ഉള്ളില്‍ ഫൌല്‍ ചെയ്തതിന് പെനാല്‍ട്ടി ലഭിച്ചത്.പെനാല്‍ട്ടി എടുത്ത മെസ്സി പോസ്റ്റിന്‍റെ വലത് വശത്തേക്ക് പന്തിനെ നിക്ഷേപിച്ചു.സ്കലോനിയുടെ ടീമിന് അത്ര വലിയ വെല്ലുവിളി ഉയര്‍ത്താന്‍ എക്വഡോറിന് ആയില്ല എന്നതാണ് ശരി.’ഒരു വിജയത്തോടെ ആരംഭിക്കേണ്ടത് പ്രധാനമായിരുന്നു, […]

Continue Reading

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡിഫന്‍സിന് കൂടുതല്‍ ആശങ്ക, പ്രതീക്ഷ ആയിരുന്ന ഡിഫന്‍ഡര്‍ക്ക് പരിക്ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കാര്യങ്ങള്‍ ഒട്ടും നല്ലതല്ല. ഇതിനകം തന്നെ ഡിഫന്‍സിന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വലിയ പ്രശ്നങ്ങള്‍ ഉണ്ട്‌. ഇപ്പോള്‍ അവരുടെ സെന്റര്‍ ബാക്കിലെ ചെറിയ പ്രതീക്ഷ ആയിരുന്ന എറിക് ബയിക്ക് പരിക്കും ഏറ്റിരിക്കുകയാണ്. ഇന്നലെ രാജ്യാന്തര മത്സരത്തില്‍ ഐവറി കോസ്റ്റിന് വേണ്ടി കളിക്കുമ്ബോള്‍ ആണ് ബയിക്ക് പരിക്കേറ്റത്. ബെല്‍ജിയത്തിന് എതിരായ മത്സരത്തിന്റെ 70ആം മിനുട്ടില്‍ ഏറ്റ പരിക്ക് താരത്തെ ഒരു മാസം എങ്കിലും പുറത്ത് ഇരുത്തിയേക്കും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെന്റര്‍ ബാക്കുകളായ ലിന്‍ഡെലോഫും മഗ്വയറും വലിയ വിമര്‍ശനങ്ങള്‍ […]

Continue Reading

ചെല്‍സിയുടെ പുതിയ ഗോള്‍ കീപ്പര്‍ മെന്‍ഡിക്ക് പരിക്ക്

ഗോള്‍ കീപ്പിംഗിലെ പ്രശ്നം പരിഹരിക്കാന്‍ ചെല്‍സി എത്തിച്ച പുതിയ ഗോള്‍ കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡിക്ക് പരിക്ക്. ഇന്നലെ സെനഗലിനായി കളിക്കുന്നതിനിടയിലാണ് മെന്‍ഡിക്ക് പരിക്കേറ്റത്. തുടയെല്ലിന് പരിക്കേറ്റ മെന്‍ഡി ഇനി ബാക്കിയുള്ള സെനഗലിന്റെ മത്സരങ്ങളില്‍ കളിക്കില്ല. ഇന്നലെ മൊറോക്കോയെ ആയിരുന്നു സെനഗല്‍ സൗഹൃദ മത്സരത്തില്‍ നേരിട്ടത്. മെന്‍ഡി ഉടന്‍ തന്നെ ലണ്ടണിലേക്ക് തിരികെയെത്തും. താരത്തിന്റെ പരിക്ക് സാരമുള്ളത് തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുരുങ്ങിയത് രണ്ടാഴ്ച എങ്കിലും മെന്‍ഡി പുറത്തിരിക്കും. സൗത്താമ്ബ്ടണ് എതിരായ ചെല്‍സിയുടെ മത്സരത്തില്‍ മെന്‍ഡി കളിക്കാന്‍ ഇതോടെ സാധ്യത […]

Continue Reading

ബാഴ്സലോണയിലേക്ക് പോകാന്‍ കഴിയാത്തത് നിര്‍ഭാഗ്യകരം എന്ന് ഡിപായ്

ഈ കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ ബാഴ്സലോണയുടെ പ്രധാന ലക്ഷ്യമായിരുന്നു ലിയോണ്‍ ക്യാപ്റ്റന്‍ മെംഫിസ് ഡിപായ്. എന്നാല്‍ ഡിപായിയെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണക്ക് ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ആയില്ല. ബാഴ്സലോണയിലേക്കുള്ള ട്രാന്‍സ്ഫര്‍ അവസാന നിമിഷം മുടങ്ങുക ആയിരുന്നു എന്ന് ഡിപായ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ചില നിയമ തടസങ്ങളാണ് പ്രശ്നമായത് എന്നും ലലൈഗ അധികൃതര്‍ ആണ് ഇതിന് കാരണം എന്നും ഡിപായ് പറഞ്ഞു. ബാഴ്സലോണയുമായി താന്‍ കരാര്‍ ധാരണയില്‍ എത്തിയതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ലിയോണില്‍ തന്നെ […]

Continue Reading

“പോഗ്ബ അര്‍ഹിക്കുന്ന പരിഗണന കിട്ടുന്നില്ല, ബാലന്‍ ഡി ഓര്‍ നേടേണ്ട താരം”

പോള്‍ പോഗ്ബ അര്‍ഹിക്കുന്ന പരിഗണന താരത്തിന് ലഭിക്കുന്നില്ല എന്ന് ഫ്രഞ്ച് താരം ഗ്രീസ്മന്‍. പോഗ്ബ ബാലന്‍ ഡി ഓര്‍ ഒക്കെ വിജയിക്കേണ്ട അത്ര ടാലന്റുള്ള താരമാണെന്നും എന്നാല്‍ ഇപ്പോള്‍ വിഷമഘട്ടത്തിലാണ് താരന്‍ ഉള്ളതെന്നും ഗ്രീസ്മെന്‍ പറഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിതിരികെ വന്നതു മുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ ആവാത്ത പോഗ്ബ കടുത്ത വിമര്‍ശനമാണ് വാങ്ങി കൂട്ടുന്നത്. പോഗ്ബയുടെ ട്രാന്‍സ്ഫര്‍ ഫീ കാരണം എല്ലാവരുടെയും ശ്രദ്ധ പോഗ്ബയിലാണെന്നും അത് താരത്തെ സമ്മര്‍ദത്തിലാക്കുന്നു എന്നും ഗ്രീസ്മെന്‍ പറഞ്ഞു. മാധ്യമങ് പോഗ്ബയോട് […]

Continue Reading