മലയാള ഭാഷാ പിതാവിന്‍്റെ ജീവിതം “തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍”; ടൈറ്റില്‍ റിലീസ് ചെയ്തു

മലയാള ഭാഷ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛന്‍ ജീവചരിത്രം സിനിമയാവുന്നു. ‘തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് സജിന്‍ലാല്‍ ആണ്. ചിത്രത്തിന്‍്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. മലയാളത്തിലെ പ്രമുഖരായ ഇരുപതോളം പേരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. പൂര്‍ണമായും സംഗീതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ ഒരുക്കുന്നത് എന്ന് സംവിധായകന്‍ പറയുന്നു. എഴുത്തച്ഛന്‍റെ ജീവിതകാലം കൂടുതലും ഗാനങ്ങളിലൂടെയാണ് വര്‍ണിക്കുന്നത്. കുറച്ചു നാളുകള്‍ക്കു ശേഷമാണ് മലയാളത്തില്‍ സംഗീതത്തിന് പ്രാധാന്യം […]

Continue Reading

ലാഫിംഗ് ബുദ്ധ ടെലഗ്രാമില്‍ എത്തി

നടന്‍ രമേഷ് പിഷാരടിയെ നായകനാക്കി നിജു സോമന് സംവിധാനം ചെയ്ത ലാഫിംഗ് ബുദ്ധ റിലീസ് ചെയ്തതിന് തൊട്ടു പിന്നാലെ തന്നെ ടെലഗ്രാമില്‍ പ്രത്യക്ഷമായി. ചാവറ ഫിലിംസ്, ന്യൂസ് പേപ്പര് ബോയ്സ് എന്നി ബാനറില് സിബി ചവറയും, രഞ്ജിത്ത് നായരും നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം സുനീഷ് വാരനാടാണ്. ജയ് ഹോ ഒ.ടി.ടി പ്ലാറ്റ് ഫോം ആദ്യമായി റിലീസ് ചെയ്ത ചിത്രത്തില് പ്രധാന വേഷത്തിലെത്തിയത്, രമേശ് പിഷാരടിയും, ഐശ്വര്യ ലക്ഷ്മിയുമാണ് . ജയകൃഷ്ണന്, ഡയാന എസ് ഹമീദ്, മന്രാജ്, വിനോദ് […]

Continue Reading

ചേര’വിവാദത്തില്‍ സംവിധായകന്റെ മറുപടി

നിമിഷ സജയനും റോഷന്‍ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ചേരയുടെ പോസ്റ്ററിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. മൈക്കലാഞ്ജലോയുടെ വിഖ്യാത ശില്‍പ്പം പിയാത്തയെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള ‘ചേര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് എതിരെയാണ് ഒരു സംഘം എത്തിയിരിക്കുന്നത്. പോസ്റ്റര്‍ പങ്കുവച്ച കുഞ്ചാക്കോ ബോബനും എതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. ഇപ്പോഴിതാ വിവാദങ്ങളില്‍ പ്രതികരിച്ച്‌ സംവിധായകന്‍ ലിജിന്‍ വന്നിരിക്കുകയാണ്. ഇത്തരത്തിലൊരു ചര്‍ച്ച ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും പ്രേക്ഷകരിലേക്ക് സിനിമയുടെ ഉള്ളടക്കം എത്തിക്കുകയായിരുന്നു പോസ്റ്ററിന്റെ ലക്ഷ്യമെന്നും ലിജിന്‍ ജോസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. വിവാദങ്ങള്‍ ഉണ്ടാകുമെന്ന് […]

Continue Reading

ഇതാണ് ബാലയുടെ പങ്കാളി; ചിത്രങ്ങള്‍, വീഡിയോ

സിനിമാതാരം ബാല വിവാഹിതനായി. എലിസബത്ത് ഉദനയാണ് വധു. വിവാഹശേഷമുള്ള ഓണാഘോഷത്തിന്റെ വീഡിയോ ബാല പങ്കുവച്ചിട്ടുണ്ട്. ബാലയ്ക്ക് ഓണസദ്യ വിളമ്ബികൊടുക്കുന്ന ഭാര്യയെ വീഡിയോയില്‍ കാണാം. Share on: WhatsApp

Continue Reading

Home Movie Online : റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ദ്രന്‍സ് ചിത്രം ഹോമിന്റെയും വ്യാജപതിപ്പ് ഓണ്‍ലൈനില്‍ എത്തി

ഇന്ദ്രന്‍സ് ചിത്രം ഹോം റിലീസായി കുറച്ച്‌ മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍ പുറത്തിറങ്ങി. ആമസോണ്‍ പ്രൈം വീഡിയോസിലാണ് ചിത്രം റിലീസ് ചെയ്‌തത്‌. എച്ച്‌ഡി ക്വാളിറ്റിയിലുള്ള പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. തമിഴ് റോക്കേഴ്സ്, മൂവിറൂള്‍സ് എന്നീ കുപ്രസിദ്ധ സൈറ്റുകളില്‍ ഉള്‍പ്പടെയുള്ള പൈറസി സൈറ്റുകളിലാണ് ചിത്രം എത്തിയിരിക്കുന്നത് . കൂടാതെ ടെലിഗ്രാമിലും ചിത്രം എത്തിയിട്ടുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ചെയ്യുന്നതിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ് ചിത്രങ്ങളുടെ വ്യാജ പതിപ്പ് പുറത്തിറങ്ങുന്നത്. ഇത് ആദ്യമായി അല്ല റിലീസ് ചെയ്തത് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ ചിത്രത്തിന്‍റെ വ്യാജപതിപ്പ് […]

Continue Reading

സീരിയല്‍ താരം വിഷ്ണു വി നായര്‍ വിവാഹിതനായി; വിഡിയോ

സീരിയല്‍ താരം വിഷ്ണു വി നായര്‍ വിവാഹിതനായി. ചങ്ങാനാശേരി സ്വദേശിനിയായ കാവ്യ ജി നായരാണ് വധു. കോവിഡ് മാനദണ്ഡപ്രകാരം ചങ്ങാനാശേരിയില്‍ വച്ച്‌ കൊവിഡ് മാനദണ്ഡങ്ങളോടെയായിരുന്നു താരത്തിന്റെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പൗര്‍ണമിത്തിങ്കള്‍ സീരിയല്‍ താരമാണ് വിഷ്ണു. അടുത്തിടെ നടന്ന വിഷ്ണുവിന്റെ വിവാഹ നിശ്ചയ വാര്‍ത്ത പോലും സര്‍പ്രൈസായാണ് ആരാധകര്‍ അറിഞ്ഞത്. വളരെ കുറച്ച്‌ അതിഥികളേ വിവാഹത്തിനും റിസപ്ഷനും ഉണ്ടാവുകയുള്ളുവെന്ന് മുന്നേതന്നെ വിഷ്ണു അറിയിച്ചിരുന്നു. കൂടാതെ വിവാഹത്തിന് എത്തുന്നവരോടെല്ലാംതന്നെ വാക്‌സിന്‍ സ്വീകരിക്കാനും വേണ്ട മുന്‍ […]

Continue Reading

പൃഥ്വിരാജിന്റെ നായികയായി നയന്‍താരയെത്തുന്നു

സൂപ്പര്‍സ്റ്റാര്‍ നയന്‍താര പൃഥ്വിരാജിന്റെ നായികയായി എത്തുമെന്ന് വാര്‍ത്തകള്‍. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിതെന്നും പറയുന്നുണ്ട്. ഇതാദ്യമായാണ് പൃഥ്വിരാജും, നയന്‍താരയും ഒരു ചിത്രത്തില്‍ ഒരുമിച്ച്‌ അഭിനയിക്കാന്‍ പോകുന്നത്. തിരുവോണ ദിനത്തില്‍ സിനിമ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും, ലിറ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക. നിലവില്‍ ഹൈദരാബാദില്‍ ബ്രോ ഡാഡിയുടെ ചിത്രീകരണ സെറ്റില്‍ വെച്ച്‌ ലിസ്റ്റിന്‍ സ്റ്റീഫന്‍ പൃഥ്വിരാജിനെ കണ്ടിരുന്നു. വരാനിരിക്കുന്ന പ്രൊജക്റ്റുകളെക്കുറിച്ച്‌ സംസാരിച്ചെന്നും ലിസ്റ്റിന്‍ വ്യക്തമാക്കിയിട്ടുണ്ട്. Share on: WhatsApp

Continue Reading

ദിലീപിനെ നായകനാക്കുന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രം ഉടന്‍

ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വില്ലന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഒക്ടോബറിലായിരുന്നു വില്ലന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നിലവില്‍ പ്രശസ്ത ക്യാമറാമാന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനിലാണ് ദിലീപ് അഭിനയിക്കുന്നത്. ആദ്യ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ആര്‍ട്ട് വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. Share on: WhatsApp

Continue Reading