ലൈഫ് മിഷൻ ഭവനപദ്ധതിയിലേക്ക് പുതിയ അപേക്ഷകളുടെ അർഹതാ പരിശോധന നവംബർ ഒന്നുമുതൽ

home-slider kerala ldf news politics real estate top 10

ലൈഫ് മിഷൻ ഭവനപദ്ധതിയിലേക്ക് പുതുതായി ലഭിച്ച അപേക്ഷകരുടെ അർഹതാപരിശോധന നവംബർ ഒന്നുമുതൽ നടക്കും. 2017-ലെ ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താൻ ഓൺലൈനായി അപേക്ഷ ക്ഷണിച്ചപ്പോൾ സംസ്ഥാനത്ത് ആകെ 9,20,260 (ഭൂരഹിത/ ഭൂമിയുള്ള ഭവന രഹിതർ) അപേക്ഷകളാണ് ലഭ്യമായത്.ഇത്തരത്തിൽ ലഭ്യമായ അപേക്ഷകളിൽ കേരള പിറവി ദിനമായ നവംബർ 1 മുതൽ അർഹതാ പരിശോധന ആരംഭിക്കുകയാണ്. ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. അപേക്ഷകർ പരിശോധന സമയത്ത് ആവശ്യമായ രേഖകൾ സഹിതം വിവരങ്ങൾ നൽകണം. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ മുഴുവനും സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് പരിശോധന സമയത്ത് അവ സമർപ്പിക്കാൻ അവസരമുണ്ട്. ലൈഫ് മിഷൻ 2017-ൽ തയ്യാറാക്കിയ ഗുണഭോക്തൃപട്ടിക പ്രകാരം ഇതുവരെ 2,75,845 കുടുംബങ്ങളെ സുരക്ഷിത ഭവനങ്ങൾക്ക് ഉടമകളാക്കാനായത്. അർഹതപ്പെട്ട ഗുണഭോക്താക്കളെ കണ്ടെത്താൻ തദ്ദേശസ്ഥാപനതലത്തിൽ നടക്കുന്ന പരിശോധന പരിപാടിയിൽ എല്ലാ അപേക്ഷകരുടേയും സഹകരണമുണ്ടാകണമെന്ന് ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *