ഇന്ദ്രന്‍സ് ചിത്രം ഹോം റിലീസായി കുറച്ച് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍ പുറത്തിറങ്ങി. ആമസോണ്‍ പ്രൈം വീഡിയോസിലാണ് ചിത്രം റിലീസ് ചെയ്തത്. എച്ച്ഡി ക്വാളിറ്റിയിലുള്ള പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. തമിഴ് റോക്കേഴ്സ്, മൂവിറൂള്‍സ് എന്നീ കുപ്രസിദ്ധ സൈറ്റുകളില്‍ ഉള്‍പ്പടെയുള്ള പൈറസി സൈറ്റുകളിലാണ് ചിത്രം എത്തിയിരിക്കുന്നത് . കൂടാതെ ടെലിഗ്രാമിലും ചിത്രം എത്തിയിട്ടുണ്ട്.
ഒടിടി പ്ലാറ്റ്ഫോമുകളില്‍ ചെയ്യുന്നതിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ് ചിത്രങ്ങളുടെ വ്യാജ പതിപ്പ് പുറത്തിറങ്ങുന്നത്. ഇത് ആദ്യമായി അല്ല റിലീസ് ചെയ്തത് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങുന്നത്. പൃഥ്വിരാജ് ചിത്രം കുരുതിയുടെ (Kuruthi) വ്യാജപ്പതിപ്പും റിലീസായി കുറച്ച് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ ഓണ്‍ലൈനില്‍ പുറത്തിറങ്ങിയിരുന്നു.
കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇന്ദ്രന്‍സും (Indrans) ശ്രീനാഥ് ഭാസിയും (Sreenath Bhasi) കേന്ദ്രകഥപാത്രളായി എത്തുന്ന ഹോം. ഫിലിപ്പ്സ് ആന്‍ഡ് മങ്കിപ്പെന്‍ എന്ന സിനിമയുടെ സംവിധായകന് റോജിന്‍ തോമസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫ്രൈ ഡെ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചരിക്കുന്നത്.