COVID 19| സംസ്ഥാനത്തിന് അടുത്ത രണ്ട് ആഴ്ച നിര്‍ണായകം; കോവിഡ് വ്യാപനം രൂക്ഷമായേക്കും

home-slider kerala news

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായേക്കുമെന്ന് വിലയിരുത്തല്‍. അടുത്ത മാസത്തോടെ പ്രതിദിന രോഗികള്‍ മുപ്പതിനായിരം കടക്കാമെന്നാണ് വിലയിരുത്തല്‍. കോവിഡ് വ്യാപനത്തില്‍ അടുത്ത രണ്ടാഴ്ച കേരളത്തിന് നിര്‍ണ്ണായകം. നിയന്ത്രണങ്ങള്‍ കടുപ്പിക്കണമോ എന്ന കാര്യം ബുധനാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനിക്കും.

ഓണ ദിവസങ്ങളിലുണ്ടായ സമ്ബര്‍ക്കം എത്രത്തോളം കോവിഡ് വ്യാപനത്തിനിടയാക്കിയെന്ന് വരുന്ന ആഴ്ചയിലറിയാം. 17 ശതമാനത്തിലെത്തിയ ടിപിആര്‍ 20ന് ന് മുകളില്‍ എത്തിയേക്കും. നിലവിലെ പ്രവണത തുടര്‍ന്നാല്‍ അടുത്ത മാസം മുപ്പതിനായിരം മുതല്‍ നാല്‍പതിനായിരം വരെ പ്രതിദിന രോഗികളുണ്ടാകാമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. രണ്ടാം തരംഗം കുറയാതെ തന്നെ മൂന്നാം തരംഗത്തിലേയ്ക്ക് കടക്കാനാണ് സാധ്യത കൂടുതലെന്ന് ആരോഗ്യവിദഗ്ധന്‍ ഡോക്ടര്‍ അമര്‍ ഫെറ്റല്‍ ന്യൂസ് 18 നോട് പറഞ്ഞു. പരിശോധന കുറഞ്ഞതിനാലാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രോഗികള്‍ കുറവായിരുന്നു. രണ്ട് ലക്ഷം വരെ പരിശോധന ന‌ടന്നിരുന്നത് രണ്ടാഴ്ചയോളമായി പകുതിയായി കുറഞ്ഞിരുന്നു.
 സംസ്ഥാനത്ത് 10,402 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 16ന് മുകളില്‍; മരണം 66

വരും ദിവസങ്ങളില്‍ പരിശോധന ഉയരുന്നതിനനുസരിച്ച്‌ രോഗികളുടെ എണ്ണവും ഉയരും. ഇക്കാലയളവില്‍ ഇരട്ടി രോഗപകര്‍ച്ചയും ക്ലസ്റ്ററുകളും നിയന്ത്രിക്കുകയാണ് സംസ്ഥാനത്തിന് മുന്നിലെ വെല്ലുവിളി. ഓണാവധിക്ക് പരിശോധനാ കേന്ദ്രങ്ങളില്‍ ആളുകളെത്താതായതോടെയാണ് പരിശോധന കുറഞ്ഞത്. കഴിഞ്ഞ ദിവസം പരിശോധന 63,000-ത്തിലേക്ക് താഴ്ന്നിരുന്നു. പരിശോധന വര്‍ദ്ധിക്കുന്നതിന് ആനുപാതികമായി രോഗികളും ആക്ടീവ് കേസുകളും വര്‍ദ്ധിക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ കൂടുന്നതാണ് ആശങ്ക.
 വാക്സിനേഷന് അവധിയില്ല; തിരുവോണ ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാക്സിന്‍ നല്‍കിയത് മലപ്പുറത്ത്

ഭൂരിഭാഗം ജില്ലകളിലും സര്‍ക്കാര്‍ ആശുപത്രികളിലെ ഓക്സിജന്‍ കിടക്കകളും ഐസിയുകളും നിലവില്‍ തന്നെ നിറഞ്ഞുതുടങ്ങി. മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, തൃശൂര്‍ ജില്ലകളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 50 ശതമാനത്തിന് മുകളിലും രോഗികളുണ്ട്. ഐസിയു വെന്റിലേറ്റര്‍ സ്ഥിതിയും സമാനമായ അവസ്ഥലയിലാണ്.

ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകനയോഗം സ്ഥിതിഗതികള്‍ വിലയിരുത്തും. നിയന്ത്രണങ്ങളിലും ഇളവുകളിലും മാറ്റംവരുത്തണമോയെന്ന് ചര്‍ച്ചചെയ്യും. ‌പൊതുസ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കും.

കേരളത്തില്‍ ഇന്നലെ 10,402 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട് 265, കാസര്‍ഗോഡ് 243 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,406 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,02,33,417 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,494 ആയി.

Leave a Reply

Your email address will not be published. Required fields are marked *