5 റൺസിന്‌ പുറത്തു , വിരാട് കോഹ്‌ലിയുടെ ആരാധകൻ തീകൊളുത്തി ജീവനൊടുക്കി ,

home-slider sports

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍  ഇന്ത്യന്‍ ക്രിക്കളറ്റ് ടീം നായകന്‍ വിരാട് കോഹ്ലി പുറത്തായതില്‍ മനംനൊന്ത് ഇന്ത്യയില്‍ ആരാധകന്‍ ജീവനൊടുക്കി. മധ്യപ്രദേശിലെ രത്ലാം സ്വദേശിയായ അറുപത്തിമൂന്നുകാരന്‍ ബാബുലാല്‍ ബറിയയാണ് ജീവനൊടുക്കിയത്.

വിരാട് കോഹ്ലി വെറും അഞ്ചു റണ്‍സ് നേടി പുറത്തായിരുന്നു. ഇതേതുടര്‍ന്നുണ്ടായ മനപ്രയാസത്തില്‍, റെയില്‍വേയില്‍നിന്നു വിരമിച്ച ജീവനക്കാരനായ ബാബുലാല്‍ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തുകയായിരുന്നു. ഉടന്‍തന്നെ ബന്ധുക്കള്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു.

Dailyhunt

Leave a Reply

Your email address will not be published. Required fields are marked *