4 രൂപയ്ക്ക് വിസ്മയിപ്പിക്കാനൊരുങ്ങി ഷവോമി

home-slider technology world news

ഇന്ത്യയില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയ ഷവോമി ഫ്‌ലാഷ് സെയിലും കോംബോ ഓഫറുകളും കസ്റ്റമേഴ്സിനായി ഒരുക്കുന്നു.ജൂലൈ 10 മുതല്‍ ജൂലൈ 12 വരെയാണ് ഓഫര്‍ വില്‍പ്പന. റെഡ്മി വൈ2, റെഡ്മി നോട്ട് 5 പ്രോ, 55 ഇഞ്ച് സ്മാര്‍ട്ട് ടിവി എന്നിവ കേവലം 4 രൂപയ്ക്ക് നല്‍കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

എംഐ ഡോട് കോം വഴിയാണ് ഓഫര്‍ വില്‍പ്പന ഒരുക്കിയിരിക്കുന്നത്. എംഐ എല്‍ഇഡി സ്മാര്‍ട്ട് ടിവി 4 (55 ഇഞ്ച്), റെഡ്മി നോട്ട് 5 പ്രോ(4ജിബി റാം, 64 ജിബി സ്റ്റോറേജ്), റെഡ്മി വൈ2(3ജിബി റാം, 32 ജിബി സ്റ്റോറേജ്) എംഐ ബാന്‍ഡ് 2 തുടങ്ങിയവയാണ് 4 രൂപയ്ക്ക് വില്‍ക്കുന്ന ഡിവൈസുകള്‍.

വൈകുന്നേരം 4 മണിക്കാണ് നാല് രൂപയുടെ ഫ്ളാഷ് സെയില്‍ ആരംഭിക്കുന്നത്. ഫ്ളാഷ് സെയില്‍ ആരംഭിച്ച്‌ ഏതാനും സെക്കന്‍ഡുകള്‍ മാത്രമേ ഈ ആനുകൂല്യം ലഭ്യമാവുകയുള്ളൂ. അതിനാല്‍ മേല്‍വിലാസം, പണമടയ്ക്കാനുള്ള വിവരങ്ങള്‍ എന്നിവ നേരത്തെ തന്നെ തയ്യാറാക്കിവയ്‌ക്കേണ്ടതാണ്. മാത്രമല്ല എംഐ ഡോട്‌കോം അക്കൗണ്ട് ഉള്ളവര്‍ക്ക് മാത്രമാണ് ഷവോമിയുടെ ഫ്‌ലാഷ് സെയിലില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *