33 വർഷത്തിനിടയിൽ ആദ്യമായി ഇടുക്കി ഡാമിൽ വെള്ളം നിറയാൻ ഇനി 22 അടി മാത്രം .

home-slider kerala news

കട്ടപ്പന: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. മഴ തുടര്‍ന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്ന് ഡാം സേഫ്റ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.എസ്.ബാലു പറഞ്ഞു. ഡാം നിറയാന്‍ ഇനി 22 അടി വെള്ളം മാത്രം മതി. മഴക്ക് ശമനം ഇല്ലെങ്കില്‍ 11 ദിവസത്തിനുള്ളില്‍ പരമാവധി സംഭരണശേഷിയിലെത്തുകയും ഷട്ടറുകള്‍ തുറക്കുകയും ചെയ്യേണ്ടിവരും. ഇത് ഒഴിവാക്കുന്നതിനായി വൈദ്യുതി വകുപ്പ് ഉത്പാദനം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. 33 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പിലാണ് ഇടുക്കി അണക്കെട്ട് ഇപ്പോഴുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *