കോവിഡ് മഹാമാരിമൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും പാവങ്ങളോടുള്ള കരുതലുമായി ജനകീയ സര്ക്കാര്
വീണ്ടും കെെകളിലേക്കെത്തുകയാണ് ക്ഷേമപെന്ഷന്…

2021 ഒക്ടോബറിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 753.16 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 102.97 കോടി രൂപയും അനുവദിച്ചു.

49.31 ലക്ഷം പേർ ക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും 6.55 ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡ് പെൻഷനും ലഭിക്കും.
ആകെ 55.86 ലക്ഷം ആളുകൾക്ക് 856.13 കോടി രൂപയാണ് വിതരണം ചെയ്യുക. ഒക്ടോബർ 30 മുതലുള്ള തീയതികളിലാകും പെൻഷൻ വിതരണം ചെയ്യുക.
