മോഹന്‍ലാലും പ്രണവും ഒന്നിച്ചുള്ള ചിത്രമാണ് ഇത് . അച്ഛനും മകനും ഒന്നിച്ച് വ്യായാമം ചെയുന്ന ഈ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയൽ വൈറലായിരിക്കുന്നത് . മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രം പുറത്തുവിട്ടത്.
3.8 ലക്ഷം ലൈക്കുകളാണ് ഒരു ദിവസം പിന്നിടുമ്ബോള്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബിജീഷ് ബാലകൃഷ്ണനാണ് ഈ ചിത്രം പകര്‍ത്തിയത്. ഇതുവരെ ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് കമന്റ് ബോക്സില്‍ നിറയുന്നത്. ഇതാണ് യുവത്വമെന്നും, മോഹന്‍ലാലിന്റെ ഈ ചിത്രം കണ്ടാല്‍ കൂടിപ്പോയാല്‍ 30 വയസ്സേ തോന്നുള്ളുവെന്നും, അല്ലാതെ ജീന്‍സും മേക്കപ്പുമിട്ട് ആളെ പറ്റിക്കുന്നതല്ലെന്നും മറ്റും നിരവധി കമന്റുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്.
ഒടിയന് വേണ്ടി മോഹന്‍ലാല്‍ തന്റെ 18 കിലോ കുറച്ചിരുന്നു. ശരീരഭാരം കുറച്ച് പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട മോഹന്‍ലാലിന്റെ ചിത്രവും ഇതിന് മുമ്ബ് വൈറലായിരുന്നു. അതുപോലെ ആദിക്കായി പ്രണവ് പാര്‍ക്കൗര്‍ പരിശീലനവും മറ്റും നടത്തുന്ന ചിത്രങ്ങളും വൈറലായിരുന്നു. ഇരുചിത്രങ്ങള്‍ക്കായി ഇരുവര്‍ക്കും വ്യായാമം പ്രധാനഘടകമാണ്. ഈ സാഹചര്യത്തിലാണ് ഇരുവരുടെയും വ്യായാമ ചിത്രങ്ങള്‍ വൈറലായിരിക്കുന്നത്.
മോഹന്‍ലാലും പ്രണവും സിംഗപ്പൂരില്‍ അവധി ആഘോഷിക്കാനെത്തിയപ്പോള്‍ എടുത്ത ചിത്രമാണിത്. പ്രണവ് കൂടിയുള്ള ദിവസങ്ങളില്‍ ഇരുവരും ഒന്നിച്ചാകും പരിശീലനം. മോഹന്‍ലാല്‍ ദിവസവും രാവിലെ മുടങ്ങാതെ പരിശീലനം നടത്തുന്ന ആളാണ്. എന്തായാലും അച്ഛന്റെയും മകന്റെയും ഈ സ്റ്റൈലന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.