22 ഇന്ത്യന്‍ നാവികരുള്ള എണ്ണകപ്പല്‍ കാണാതായി.

home-slider indian

പോര്‍​ട്ടോനോവ: ഇന്ത്യയുടെ എണ്ണ കപ്പല്‍ കാണാതായി.22 ഇന്ത്യന്‍ നാവികരുമായി പോയ എം.ടി മരീന്‍ എകസ്​പ്രസ്​ എന്ന​ എണ്ണ കപ്പലാണ് കാണാതായത് . വടക്കന്‍ ആ​ഫ്രിക്കന്‍ രാജ്യമായ ബെനിനില്‍ നിന്നാണ്​​ കപ്പല്‍ കാണാതായിരിക്കുന്നത്​. കടല്‍ കൊള്ളക്കാര്‍ കപ്പല്‍ തട്ടിയെടുത്തുവെന്നാണ് കരുതപ്പെടുന്നത്.

ജനുവരി 31ന്​ 6.30നാണ്​ ബെനിന്‍ സമുദ്രാതിര്‍ത്തിയിലേക്കാണു കപ്പല്‍ പ്രവേശിച്ചത്​. പിറ്റേ ദിവസ​ം കപ്പല്‍ കാണാതാവുകയായിരുന്നു. പനാമയില്‍ രജിസ്​റ്റര്‍ കപ്പലില്‍ 52 കോടിയുടെ ഇന്ധനമാണ്​ ഇതിൽ ഉണ്ടായിരുന്നത്​.

മുംബൈയിലെ അ​ന്ധേരിയിലുള്ള ഇൗസ്​റ്റ്​ ആം​ഗ്ലോ ഇൗസ്​റ്റേണ്‍ ഷിപ്പ്​ ​മാനേജ്​മ​െന്‍റിലെ ജീവനക്കാരാണ്​ കപ്പലിനെ നിയ​ന്ത്രിച്ചിരുന്നത്​. ലോകത്താകമാനം 900 കപ്പലുകള്‍ക്ക്​ ഇവര്‍ ജീവനക്കാരെ നല്‍കാറുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *