2018 ലെ രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ഭ​ര​ണം കേ​ര​ള​ത്തി​ലെ​ന്ന് റി​പ്പോ​ര്‍​ട്ട് ; ര​ണ്ടാ​മ​താ​യി മികച്ച ഭരണം തമിഴ്നാട്ടിൽ ;

home-slider kerala politics

രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ഭ​ര​ണം കേ​ര​ള​ത്തി​ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ പ​ബ്ലി​ക് അ​ഫ​യേ​ഴ്‌​സ് സെ​ന്‍റ​ര്‍ (പി​എ​സി) ത​യാ​റാ​ക്കി​യ പ​ബ്ലി​ക് അ​ഫ​യേ​ഴ്‌​സ് ഇ​ന്‍​ഡെ​ക്‌​സ് 2018 ലാ​ണ് കേ​ര​ള​ത്തെ മി​ക​ച്ച ഭ​ര​ണ​മു​ള്ള സം​സ്ഥാ​ന​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. വ​ലി​യ സം​സ്ഥാ​ന​ങ്ങ​ളു​ടെ ഗ​ണ​ത്തി​ല്‍ കേ​ര​ളം തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം വ​ര്‍​ഷ​മാ​ണ് ഈ ​ബ​ഹു​മ​തി സ്വ​ന്ത​മാ​ക്കു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, മാ​ന​വ​ശേ​ഷി വി​ക​സ​നം, സാ​മൂ​ഹ്യ സു​ര​ക്ഷി​ത​ത്വം, ക്ര​മ​സ​മാ​ധാ​നം, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷി​ത​ത്വം തു​ട​ങ്ങി​യ​വ​യാ​ണ് മി​ക​ച്ച ഭ​ര​ണം ക​ണ​ക്കാ​ക്കാ​ന്‍ പ​രി​ഗ​ണി​ച്ച​തെ​ന്ന് സം​ഘ​ട​ന പ​റ​യു​ന്നു.

കേ​ര​ള​ത്തി​നു പി​ന്നി​ല്‍ ര​ണ്ടാ​മ​താ​യി ത​മി​ഴ്നാ​ട്ടി​ലാ​ണ് മി​ക​ച്ച ഭ​ര​ണ​മു​ള്ള​തെ​ന്നും ഇ​ന്‍​ഡെ​ക്സ് പ​റ​യു​ന്നു. തെ​ലു​ങ്കാ​ന, ക​ര്‍​ണാ​ട​ക, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ല്‍ മൂ​ന്നും നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്. മ​ധ്യ​പ്ര​ദേ​ശ്, ജാ​ര്‍​ഖ​ണ്ഡ്, ബി​ഹാ​ര്‍ എ​ന്നി​വ​യാ​ണ് പ​ട്ടി​ക​യി​ല്‍ ഏ​റ്റ​വും പി​ന്നി​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ള്‍. ഉ​യ​ര്‍​ന്ന സാ​മൂ​ഹി​ക സാ​മ്ബ​ത്തി​ക അ​ന്ത​ര​മാ​ണ് ഈ ​സം​സ്ഥാ​ന​ങ്ങ​ളെ പ​ട്ടി​ക​യി​ലെ അ​വ​സാ​ന​സ്ഥാ​ന​ക്കാ​രാ​ക്കി​യ​ത്.

ജ​ന​സം​ഖ്യ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ളെ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. ര​ണ്ട് കോ​ടി​യി​ലേ​റെ ജ​ന​സം​ഖ്യ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളെ വ​ലി​യ സം​സ്ഥാ​ന​ങ്ങ​ളെ​ന്നും മ​റ്റു​ള്ള​വ​യെ ചെ​റി​യ സം​സ്ഥാ​ന​ങ്ങ​ളെ​ന്നും ത​രം തി​രി​ച്ചി​രു​ന്നു. ചെ​റി​യ സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഹി​മാ​ച​ല്‍ പ്ര​ദേ​ശാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഗോ​വ, മി​സോ​റം, സി​ക്കിം, ത്രി​പു​ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ള്‍ യ​ഥാ​ക്ര​മം ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി.

Leave a Reply

Your email address will not be published. Required fields are marked *