2017 മലയാള സിനിമയെ സംബന്ധിച്ചു അത്ര നല്ല വർഷം ആയിരുന്നില്ല , പ്രമുഖ നടി പീഡിപ്പിക്കപ്പെട്ടതും പ്രമുഖ നടന്റെ അറസ്റ്റും കുറെ വിവാദങ്ങളും വെളിപ്പെടുത്തലുകളും എല്ലാമൊക്കെയായി മലയാള സിനിമ പ്രേമികൾ മറക്കാൻ ആഗ്രഹിക്കുന്ന ഒരു വർഷമായിരുന്നു കടന്നു പോയത് , എന്നിരുന്നാലും ഒട്ടനവധി മികച്ച ചലച്ചിത്രങ്ങൾ ഇറങ്ങിയ വർഷവും കൂടിയായിരുന്നു , ഒട്ടനവധി പേരുടെ കഷ്ടപ്പെടുകളും തിരിച്ചു വരവുകളും നിരാശപ്പെടുത്തലുകളും കണ്ട വർഷവും കൂടിയായിരുന്നു 2017, നോക്കാം ഏതൊക്കെയാണ് 2017 ലെ ഏറ്റവും മികച്ച ആദ്യത്തെ 10 മലയാള സിനിമകളെന്ന് ,
1. തൊണ്ടിമുതലും ദൃൿസാക്ഷിയും
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങുന്ന മലയാള ചലച്ചിത്രമാണ് തൊണ്ടിമുതലും ദൃൿസാക്ഷിയും. ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചലച്ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സജീവ് പാഴൂർ ആണ്. അലൻസിയർ ലേ ലോപ്പസ്, നിമിഷ സജയൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കാസർകോഡ്, വൈക്കം , ചേർത്തല എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്. 2017 ജൂൺ 30 ന് തൊണ്ടിമുതലും ദൃക്സാക്ഷിയും പ്രദർശനത്തിനെത്തി. അനുകൂലമായ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ചിത്രത്തിന് ലഭിച്ചത് . ഫഹദ് ഫാസിലിന്റെയും സുരാജ് വെഞ്ഞാറന്മൂടിന്റെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബോക്സോഫീസിലും വാൻ വിജയമായിരുന്നു ഈ ചിത്രം ,
2.അങ്കമാലി ഡയറീസ്
2017 ൽ പുറത്തിറങ്ങിയ ക്രൈം ഡ്രാമ ചലച്ചിത്രമായ അങ്കമാലി ഡയറീസ് ചെമ്പൻ വിനോദ് എഴുതി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ്. 86 പുതുമുഖ നടിനടന്മാരെ വച്ചു രൂപം കൊണ്ടതാണ് ഈ സിനിമ. ആന്റണി വർഗീസ്, രേഷ്മ രാജൻ ,കിച്ചു തെല്ലസ്,ഉല്ലാസ് ജോസ് ചെമ്പൻ ,വിനീത് വിശ്വം ,ബിറ്റോ ഡേവിസ് ,ടിറ്റോ വിൽസൺ ,ശരത് കുമാർ ,സിനോജ് വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. Friday film house ന്റെ ബാനറിൽ നിർമിച്ച ഈ സിനിമ വിജയ് ബാബുവിന്റെ ആദ്യ നിർമ്മാണ ചിത്രമായിരുന്നു.
വിൻസെന്റ് പെപ്പെ (ആന്റണി വർഗീസ് ) എന്ന നായക കഥാപാത്രം തന്റെ നാട്ടിലെ ഗ്യാങ്ങുകളിൽ ലീഡർ സ്ഥാനം വഹിച്ചു അങ്കമാലി അവരുടെ കുത്തകയാക്കി മാറ്റാൻ ശ്രമിക്കുന്നതാണ്. 1000 കഥാപാത്രങ്ങളെ വച്ചുകൊണ്ട് ക്ലൈമാക്സിൽ 11 മിനിറ്റ് മുഴുനീള ഷോട്ട് എടുത്തു. ചിത്രം ബോക്സ്ഓഫീസിൽ സൂപ്പർ ഹിറ്റ് ആയിരുന്നു ,,
3. ടേക്ക് ഓഫ്
2017ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ടേക്ക് ഓഫ്. പ്രശസ്ത ഛായാഗ്രാഹകൻ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമാണിത്[ . ഇറാഖിലെ യുദ്ധഭൂമിയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ നഴ്സുമാരുടെ കഥ പറയുന്ന ഈ ചലച്ചിത്രത്തിൽ പാർവ്വതി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷെബിൻ ബേക്കർ, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ടേക്ക് ഓഫിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ദുബായിലും കൊച്ചിയിലുമായി ചിത്രീകരിച്ച ടേക്ക് ഓഫ് രാജേഷ് പിള്ള ഫിലിംസ് ആണ് വിതരണത്തിനെത്തിച്ചത്. 2017 മാർച്ച് 24 ന് തിയറ്ററുകളിലെത്തിയ ടേക്ക് ഓഫ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായമാണ് നേടിയത് . സമീറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പാർവതി ഏറെ പ്രശംസ നേടി.
4. പറവ
പ്രശസ്ത കോമഡി താരം സൗബീൻ ഷഹീർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പറവ ,ശ്രാവണും മുനീർ അലിയും ചേർന്നായിരുന്നു തിരക്കഥ . ദുൽഖർ സൽമാൻ അതിഥി വേഷത്തിൽ എത്തിയ ചിത്രത്തിൽ അമിൽ ഷാ, ഗോവിന്ദ് വി. പൈ, ഷെയ്ൻ നിഗം എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. 2017 സെപ്റ്റംബർ 21 നാണ് ചിത്രം റിലീസ് ചെയ്തത്. മനോഹമായ ഗാനങ്ങൾ ഉണ്ടായിരുന്ന ഈ ചിത്രം ബ്ലോക്കബ്സ്റ്റർ ആയിരുന്നു ,,,
5. രക്ഷാധികാരി ബൈജു ഒപ്പ്
രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ചിത്രവും, തിരക്കഥയും നിർവഹിക്കുന്ന 2017 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് രക്ഷാധികാരി ബൈജു ഒപ്പ്. ബിജു മേനോൻ, അജു വർഗീസ്, ഹന്ന റജി കോശി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. 100 മങ്കി മൂവീസ് എന്ന ബാനറിൽ അലക്സാണ്ടർ മാത്യുവും സതീഷ് കോളും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബിജിബാൽ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഇത് 2017 ഏപ്രിൽ 21 ന് ഇന്ത്യയിലും റിലീസ് ചെയ്തു. ബോക്സ് ഓഫീസ് സൂപ്പർ ഹിറ്റായി
6.മായാനദി
ആഷിക്ക് അബു സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് മായാനദി .ശ്യാം പുഷ്കരൻ, ദിലീഷ് നായർ എന്നിവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ. ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. വർഷാവസാനം ക്രിസ്റ്മസിനു റിലീസ് ചെയ്‌ത ഈ ചിത്രം മികച്ച നിരൂപണ പ്രശംസ നേടിയ ചിത്രമാണ് ,
7. ദി ഗ്രേറ്റ് ഫാദർ
മമ്മൂക്കയുടെ കരിയറിലെ ഏറ്റവും ഹൈപ്പോടുകൂടി 2017−ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ . ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഹനീഫ് അദേനി സംവിധാനം ചെയ്ത് പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവർ നിർമ്മാണം നിർവഹിച്ചു
മമ്മൂട്ടി കേന്ദ്രകഥാപാത്രമായി അഭിനയിച്ചപ്പോൾ ആര്യ സ്നേഹ ശാം എന്നിവർ ലീഡിംഗ് റോളുകളിൽ തിളങ്ങിനിന്നു , ചിത്രം മമ്മൂക്കയുടെ ആദ്യത്തെ 50 കോടി കടന്ന ചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കി ,
8. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള
അൽതാഫ് സലീമിന്റെ സംവിധാനത്തിൽ 2017 ൽ ഓണത്തിന് പുറത്തിറങ്ങിയ മലയാള ചിത്രമായിരുന്നു ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള . നിവിൻ പോളി, ശാന്തി കൃഷ്ണ, ലാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ശാന്തി കൃഷ്ണയുടെ 19 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ആൽഫാഫ് സലിം, ജോർജ് കോര എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം നിവിൻ പോളിയാണ് പെയ്ൽ ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിർമിച്ചത് , . . ഓണം റിലീസുകളിൽ ഏറ്റവും കൂടുതൽ പേരെ ആകർഷിച്ച ചിത്രം ആയിരുന്നു ഇതു, ചിത്രം സൂപ്പര്ഹിറ് ആയി ,
9. ആട് 2
ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമയുടെ തുടർച്ചയായി , മിഥുൻ മാനുവൽ സംവിധാനം ചെയ്‌ത ചിത്രമാണ് ആട് 2, ജയസൂര്യ, ധർമജൻ ബോൾഗാട്ടി, സൈജു കുറുപ്പ്, വിനീത് മോഹൻ, ഭഗത് മാനുവൽ, വിജയ് ബാബു, വിനയൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ക്രിസ്റ്മസ്സ് റിലീസ് ആയ ചിത്രം ബ്ലോക്കബ്സ്റ്റർ ചാർട്ടിൽ ഇടം നേടി നേടി കഴിഞ്ഞു ,,
10. രാമലീല.

2017 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്ര രാഷ്ട്രീയ ഗൂഢാലോചന ത്രില്ലർ സിനിമയാണ് രാമലീല. അരുൺ ഗോപി സംവിധാനം ചെയ്ത സിനിമയാണിത്. ദിലീപ്, മുകേഷ്, കലാഭവൻ ഷാജോൺ, പ്രയാഗ മാർട്ടിൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിചൻ മുളകുപ്പാടം ആണു സിനിമ നിർമ്മിച്ചത്. മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുകയും വിതരണം മാറ്റിവെയ്ക്കപ്പെടുകയും ചെയ്ത സിനിമയാണു രാമലീല. സിനിമയിലെ നായകനായ രാമനുണ്ണിയെ അവതരിപ്പിച്ച ദിലീപ് ഒരു ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിചേർത്ത് പൊലീസ് അറസ്റ്റ് ചെയ്ത സന്ദർഭം ഒത്തു വന്നതാണിതിനു കാരണമായത്. ചിത്രം ബോസ്‌ഓഫീസിൽ 80 കോടി നേടി ,,