20 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ നിരോധനം

home-slider indian

ന്യൂഡല്‍ഹി ; ബസ്, ട്രക്ക്, ലോറി, ടാക്സി തുടങ്ങിയ വാഹനങ്ങള്‍ക്ക് 20 വര്‍ഷം മാത്രം നിരത്തിലിറങ്ങാന്‍ അനുമതി നല്‍കുന്ന നിയമ നിര്‍മാണത്തിന് ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. മലിനീകരണവും അപകടങ്ങളും കുറയ്ക്കുക യാത്രകള്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ ഇത് നടപ്പിലാക്കാൻ പോകുന്നത്. പ്രധാനമന്ത്രിയുടെ ഒഫീസിന്‍റെ നേതൃത്വത്തില്‍ നടന്ന ഗതാഗത, ഘന വ്യവസായ, പരിസ്ഥിതി, ധന മന്ത്രിമാരും നിതി ആയോഗ് അംഗങ്ങളും പങ്കെടുത്ത ഉന്നതതലയോഗത്തിലാണ് ഈ തീരുമാനം എടുത്തത് .2020 ഓടെ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് ദേശീയ മാധ്യമങ്ങള്‍ പറഞ്ഞു .

ഇപ്രകാരം 2000നു മുന്‍പ് രജിസ്റ്റര്‍ ചെയ്ത ഇത്തരം വാണിജ്യ വാഹനങ്ങള്‍ 2020 നുശേഷം റോഡില്‍ ഇറക്കാന്‍ അനുമതിയില്ല . 20 വര്‍ഷം കഴിഞ്ഞാല്‍ ഇവയുടെ രജിസ്ട്രേഷന്‍ സ്വയം റദ്ദാകുന്ന സംവിധാനമാണ് നിലവിൽ വരൻ പോകുന്നത് . നിയമം പ്രാബല്യത്തില്‍ വരുമ്ബോള്‍ ഏഴു ലക്ഷം വാണിജ്യ വാഹനങ്ങള്‍ റദ്ദാക്കപ്പെടും . കൂടാതെ പദ്ധതിയനുസരിച്ച്‌ പഴയ വാഹനങ്ങള്‍ ഉപേക്ഷിച്ച്‌ പുതിയത് വാങ്ങാന്‍ പത്തു ശതമാനം വിലക്കുറവും കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുമെന്നും,ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ സ്വകാര്യ വാഹനങ്ങള്‍ വിലക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *