ബ്രിട്ടനിലെ െന്റിറ്റ ബാര്‍നെറ്റ് സ്കൂളില്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത ഇന്ത്യന്‍ വംശജയായ എലേന മൊണ്ടലിെന്റ മരണത്തിന് കാരണം സുഹൃത്തുക്കള്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കാത്തത് മൂലമെന്ന് പുതിയ വിവരം. മനശാസ്ത്രഞ്ജ എമിലി ഹാല്ഗാര്ട്ടനാണ് വിവരം കോടതിയെ കോടതിയെ അറിയിച്ചത്. കുട്ടി കടുത്ത മാനസിക പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ക്ലാസിലെ അസ്വഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ എലേനയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. 14 വയസുള്ള എലേനയെ സ്കൂളിലെ മരക്കൂട്ടത്തിനിടയിലാണ് അത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.