കേരളത്തിൽ ഏറ്റവും തരംഗമായ 10 തമിഴ് മെഗാഹിറ്റ് ചിത്രങ്ങൾ ;

top 10

കേരളത്തിൽ തമിഴ് ചിത്രങ്ങൾക് എന്നും വളരെ വലിയ മാർക്കറ്റ് ആണുള്ളത് , അവിടത്തെ താരങ്ങളായ രജനി ,കമൽ ,വിജയ് ,അജിത് , വിക്രം , സൂര്യ ,ധനുഷ് എന്തിന് ഈ അടുത്ത് വന്ന വിജയസേതുപതിക്കു വരെ നിരവധി ആരാധകരും ഫാൻസ്‌ അസോസിയേഷനുകളും ഉണ്ട് ഈ കേരളത്തിൽ , ഇവിടെ കേരളത്തിൽ തീയേറ്ററുകളിൽ കേരളത്തിലെ യുവാക്കൾക്കിടയിൽ ഏറ്റവും തരംഗമുണ്ടാക്കിയ 10 ചിത്രങ്ങളുടെ ലിസ്റ്റ് ആണ് , ബോസ്‌ഓഫീസ് കളക്ഷൻ മാത്രമല്ല ഈ ലിസ്റ്റിന്റെ ആധാരം ,

10 .അയൻ

സംവിധാനം – കെവി ആനന്ദ്
നിർമാണം – എം ശരവണൻ , എം എസ് ഗുഹൻ
കഥ – സുബ
തിരക്കഥ – കെവി ആനന്ദ് , സുബ
സംഗീതം- ഹാരിസ് ജയരാജ്
അഭിനേതാക്കൾ :- സൂര്യ , പ്രഭു , തമന്ന , ജഗൻ

Release date

3 April 2009

Budget ₹ 15 crore
Box office ₹ 80crore

കേരളത്തിൽ നൂറു ദിവസത്തിന് മേലെ പ്രദർശിപ്പിച്ചു വിജയം നേടിയ ചിത്രമാണ് അയൻ, സൂര്യയെ ഇന്ന് കാണുന്ന സൂപ്പർതാര പദവിയിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ചിത്രം ,

 

9.ബോയ്സ് 

സംവിധാനം – ശങ്കർ
നിർമാണം – എ എം രത്നം
കഥ , തിരക്കഥ – ശങ്കർ , സുജാത
സംഗീതം – എ ആർ റഹ്മാൻ
അഭിനേതാക്കൾ – സിദ്ധാർഥ് , ജനീലിയ , ഭരത്, നകുൽ , താമൻ
Release തീയതി – 29 August 2003

എ ആർ റഹ്മാന്റെ കിടിലൻ ഗാനങ്ങൾ തന്നെയായിരുന്നു ചിത്രത്തിന്റെ മെയിൻ ഹൈലൈറ്റ് , കോളേജ് കുട്ടികളും യുവാക്കളും ഏറ്റെടുത്ത കിടിലൻ എന്റെർറ്റൈനെർ തന്നെയായിരുന്നു ബോയ്സ് എന്ന ശങ്കർ ചിത്രം

 

8.ഐ

സംവിധാനം – ശങ്കർ
നിർമാണം – വി രവിചന്ദർ , ഡി രമേശ് ബാബു
കഥ , തിരക്കഥ – ശങ്കർ , സുബ
സംഗീതം – എ ആർ റഹ്മാൻ
അഭിനേതാക്കൾ – വിക്രം , ആമി ജാക്സൺ , സുരേഷ്‌ഗോപി ,
Release തീയതി – 14 January 2015

Budget est. ₹100 crore
Box office est. ₹240 crore

അന്യൻ എന്ന ചിത്രത്തിന് ശേഷം വിക്രം , ശങ്കർ ഒന്നിക്കുന്നു എന്ന നിലയിൽ വളരെ പ്രതീക്ഷയോടെ എത്തി കേരളത്തിലെ തിയേറ്റർ ഇളക്കി മറിച്ച ചിത്രമായിരുന്നു ഐ , നിരവധി റെക്കോർഡുകൾ കടപുഴകി വീണു ,

 

7. വാരണം ആയിരം

സംവിധാനം – ഗൗതം മേനോൻ
നിർമാണം – വി രവിചന്ദ്രൻ
കഥ , തിരക്കഥ – ഗൗതം മേനോൻ
സംഗീതം ഹാരിസ് ജയരാജ്
അഭിനേതാക്കൾ – സൂര്യ , സിമ്രാൻ , സമീറ റെഡ്‌ഡി
സംഗീതം ഹാരിസ് ജയരാജ്
Release തീയതി – 14 November 2008

ഈ ചിത്രം ബോക്സ്ഓഫീസിൽ വലിയ വിജയമായില്ലെങ്കിലും , ഇന്നും എന്നുമോർമിക്കപ്പെടുന്ന ഒരു മികച്ച പ്രണയ കുടുംബ ചിത്രമാണ് , ചിത്രത്തിലെ ഗാനങ്ങളും സൂര്യ എന്ന നായകനും കേരളത്തിൽ ഒരു ഓളം തന്നെ സൃഷ്ടിച്ചു

 

6.എന്തിരൻ

സംവിധാനം – എസ്. ശങ്കർ
നിർമ്മാണം – കലാനിധി മാരൻ
കഥ , തിരക്കഥ – എസ്. ശങ്കർ, സുജാത രംഗരാജൻ
സംഗീതം- എ ആർ റഹ്മാന്
അഭിനേതാക്കൾ – രജനികാന്ത് , ഐശ്വര്യ റായ്
Release date – 1 October 2010
Budget ₹1.32 billion

ശങ്കർ , രജനി കൂട്ടുകെട്ടിലെ ബ്രഹ്മാണ്ഡ ചിത്രം എന്തിരൻ കടപുഴക്കാത്ത റെക്കോർഡുകൾ അന്നില്ലായിരുന്നു , കേരളത്തിൽ മാത്രമല്ല ഇന്ത്യയിലൊട്ടാകെ തരംഗം തീർത്ത ചിത്രമായിരുന്നു ദി റോബോട്ട് എന്ന എന്തിരൻ , എന്തിരന്റെ രണ്ടാം ഭാഗം എന്തിരൻ ഇ വര്ഷം റിലീസ് ആണ് .

 

5. ഗജിനി 

സംവിധായകൻ: എ ആർ. മുരുഗദോസ്
സംഗീത സംവിധാനം: ഹാരിസ് ജയരാജ്
അഭിനേതാക്കൾ – സൂര്യ , അസിൻ , നയൻ‌താര
Release date: 29 September 2005

സൂര്യ എന്ന താരത്തിന് ഏറ്റവും കൂടുതൽ ആരാധകരെ നേടിക്കൊടുത്ത ചിത്രം , ഹാരിസ് ജയരാജിന്റെ അതിമനോഹരമായ ഗാനങ്ങൾ . കേരളത്തിലെ കാമ്പസുകളിലെ ഒരു കാലത്തെ ഇഷ്ട പ്രണയ ജോഡികളായിരുന്നു സൂര്യ -അസിൻ ..

4.shivaji

സംവിധായകൻ – എസ്. ശങ്കർ
സംഗീതം – എ ആർ റഹ്മാൻ
അഭിനേതാക്കൾ – രജനികാന്ത് , ശ്രിയ ,സുമൻ , വിവേക്
Release date: 15 June 2007

“സിക്സുക്കപ്പുറം സെവൻ ഡാ , ഈ ശിവജിക്കപ്പുറം യെവൻ ഡാ ” മാസ്സ് ഡയലോഗുകളും ആക്ഷനുമായി സൂപ്പർസ്റ്റാർ ഷോ തന്നെയായിരുന്നു ശിവാജി , അക്കാലത്തു കേരളം കണ്ട ഏറ്റവും വലിയ തിയേറ്റർ റിലീസ്

3.ബാഷ 

സംവിധായകൻ -സുരേഷ് കൃഷ്ണ
സംഗീത സംവിധായകൻ- ദേവ
അഭിനേതാക്കൾ – രജനികാന്ത് , നഗ്മ ,ദേവൻ
Release date: 15 January 1995

രജനിയുടെ കാരീയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ബാഷ കേരളത്തിലും വൻ തരംഗമായിരുന്നു സൃഷ്ടിച്ചത് , രജനിയുടെ സ്റ്റൈലും മാസ്സ് ആക്ഷനും കണ്ടു രജനി ഫാൻ ആയവർ ഏറെ ,

2. പോക്കിരി 

സംവിധാനം – പ്രഭുദേവ
അഭിനേതാക്കൾ – വിജയ് , അസിൻ , പ്രകാശ്‌രാജ്
Release date: 12 January 2007
കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള തമിഴ് സൂപ്പർ താരം ആരെന്ന് ചോദിച്ചാൽ വിജയ് തന്നെ എന്ന് നിസ്സംശയം പറയാം ,കേരളത്തിൽ വിജയ്ക്ക് ഇന്ന് കാണുന്ന 90% പേരും പോക്കിരി കണ്ടു വിജയ് ഫാൻസ്‌ ആയതാണെന്നു പറഞ്ഞാൽ തെറ്റില്ല , പോക്കിരി അതൊരു ഉത്സവം ആയിരുന്നു , ടിക്കറ്റിനു വേണ്ടി തല്ലുകൂടിയതും തിയേറ്ററിൽ ഡാൻസ് കളിച്ചതും ക്ലാസ്സു കട്ടുചെയ്‌തു പോക്കിരിക്ക് പോയതുമായ ഒരു ജനറേഷൻ തന്നെ ഉണ്ടായിരുന്നു , ഇന്നും ഒരു കല്യാണ പാർട്ടികളിൽ ഗാനമേളയിൽ പോക്കിരി സിനിമയിലെ ഒരു പാട്ടെങ്കിലും ഉണ്ടായിരിക്കും , പോക്കിരിയും വിജയ്‍യും അതൊരു തരംഗം തന്നെ ആയിരുന്നു. ഇപ്പോഴും

1.അന്യൻ

സംവിധായകൻ: എസ്. ശങ്കർ
സംഗീത സംവിധാനം: ഹാരിസ് ജയരാജ്
അഭിനേതാക്കൾ- വിക്രം ,സദാ, വിവേഖ്, പ്രകാശ് രാജ്
Release date: 10 June 2005

“അന്യൻ” കേരളത്തിൽ ഇത്രക്കും ഓളമുണ്ടാക്കിയ വേറെ ചിത്രമുണ്ടോയെന്ന് ചോദിച്ചാൽ സംശയമാണ് , കേരളത്തിൽ 150 ദിവസത്തിൽ കൂടുതൽ തീയേറ്ററുകളിൽ കളിച്ച ഈ ചിത്രം ഒന്നിലധികം തവണ കാണാത്തവർ വളരെ ചുരുക്കമായിരിക്കും , അന്യൻ , അമ്പി , റെമോ വേഷങ്ങളിൽ വിക്രം അതിഗംഭീരമായിരുന്നു . ശങ്കറിനും വിക്രമിനും ഏറെ ആരാധകരെ നേടിക്കൊടുത്ത ചിത്രം . ഇന്നും ഈ ചിത്രം ഇറങ്ങി 12 വർഷത്തിന് ശേഷവും അന്യനും മേലെ ഒരു തരംഗമുണ്ടാക്കിയ ചിത്രം വന്നിട്ടില്ല എന്ന് പറയാം ,

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *