ഹരിയാനയിലെ ഫത്തേഹാബാദില്‍ 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി അറസ്റ്റിലായി. ബാബ അമര്‍പുരി എന്ന ബില്ലുവിനെയാണ്പോലീസ് അറസ്റ്റുചെയ്തത്.
സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിന്റെ 120 വീഡിയോ ക്ലിപ്പുകള്‍ പോലീസ് പിടിച്ചെത്തു. വീഡിയോ ദൃശ്യങ്ങള്‍ ഇയാള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ഇത് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി മന്ത്രവാദി സ്ത്രീകളെ പീഡിപ്പിക്കുന്നത് ആവര്‍ത്തിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
രണ്ട് സ്ത്രീകള്‍ പരാതി നല്കാന് സന്നദ്ധരായിട്ടുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട കൂടുതല്‍ സ്ത്രീകളെ കണ്ടെത്തി അവരുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഒമ്ബത് മാസംമുമ്ബ് ഇയാള്‍ക്കെതിരെ പോലീസ് മറ്റൊരു ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് ഇയാള്‍ക്ക് ജാമ്യം ലഭിച്ചു.
പൊലീസ് തന്നെ കുടുക്കിയെന്നായിരുന്നു അന്ന് ഇയാള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഇത്തവണ തെളിവുകളോടെ അറസ്റ്റ് ചെയ്തതോടെ ഇയാള്‍ വെട്ടിലായിരിക്കുകയാണ്.