2013ല്‍ വഴി തടസപ്പെടുത്തി പ്രതിഷേധം സംഘടിപ്പിച്ച സിപിഐഎമ്മിനെ വിമര്‍ശിച്ച കോണ്‍ഗ്രസാണ് ഇന്ന് മണിക്കൂറോളം റോഡ് ഗതാഗതം തടഞ്ഞ് ജനങ്ങളെ വെല്ലുവിളിക്കുന്നതെന്ന പരിഹാസവുമായി സോഷ്യല്‍മീഡിയ. അന്ന് സിപിഐഎം നേതൃത്വത്തില്‍ നടന്ന ക്ലിഫ്ഹൗസ് ഉപരോധത്തില്‍ വഴി തടസപ്പെടുത്തി എന്നാരോപിച്ച് സമരക്കാര്‍ക്കെതിരെ പ്രതിഷേധിച്ച സന്ധ്യ എന്ന സ്ത്രീയെ സമരത്തിനെതിരായ പ്രതീകമാക്കി ഉയര്‍ത്തിക്കാണിച്ച കോണ്‍ഗ്രസിനെയാണ് സൈബര്‍ ലോകം പരിഹസിക്കുന്നത്.
