ഹേയ് ജൂഡ് , ഫീൽ ഗുഡ് സിനിമ – റിവ്യൂ വായിക്കാം

film news movies

മലയാള സിനിമയിൽ ഏറ്റവും നന്നായി ഹ്യൂമൻ ഇമോഷൻസ് അവതരിപ്പിക്കാനറിയുന്ന സംവിധയകനാണ് ശ്യാമപ്രസാദ്. autism ത്തിന്റെ ചെറിയ പതിപ്പായ asperger syndrome ബാധിച്ച ചെറുപ്പക്കാരന്റെ ജീവിതം എത്ര മനോഹരമായി നമുക്കു മുന്നിൽ അവതരിപ്പിച്ചിരിക്കുന്നു..

നോർത്ത് 24 കാതം എന്ന ചിത്രത്തിൽ നമ്മൾ നേരത്തെ തന്നെ കണ്ട തീം തന്നെയാണ് ഇതെന്നു ആദ്യപകുതി പറയും. അതിൽ വൃത്തി എന്തിനും ഏതിനും വേണമെന്ന് ആഗ്രഹിക്കുന്ന നായകൻ ആണെങ്കിൽ ഇതിൽ നായകന്റെ പ്രശ്നം ന്യൂറോളജി പ്രകാരമുള്ളതാണ്. Aspergers Syndrome. സോഷ്യൽ ആയി പെരുമാറാൻ അറിയാത്ത, അന്തർമുഖനായ എന്നാൽ ന്യൂമെറിക് കാര്യങ്ങളിൽ ബ്രില്യന്റായ ഒരു നായകൻ.. അയാളുടെ ജീവിതത്തിൽ ഒരു പെണ്ണ് വരുന്നതോടു കൂടിയുള്ള മാറ്റങ്ങൾ.. അതാണ്‌ ആദ്യപകുതി പറയുന്നത്.

രണ്ടാം പകുതിയിൽ നായകന്റെ ജീവിതം മാറ്റുന്ന നന്മമരം നായിക ലേബലിൽ സഞ്ചരിക്കാതെ കുറച്ചൊക്കെ മാറി സഞ്ചരിക്കുന്നതായി നമുക്ക് തോന്നിപ്പിക്കും എങ്കിലും ആദ്യം സിനിമ തുടങ്ങുമ്പോൾ മനസ്സിൽ വന്ന ക്ലൈമാക്സോട് കൂടി ചിത്രം അവസാനിക്കുന്നു.

നായകന് വേണ്ടത് cognitive behavioral therapy ആണെന്ന് നായികയ്ക്കും നായികയുടെ അച്ഛനും മനസ്സിലാക്കി അയാളുടെ നന്മയെ കരുതി ഇടപഴകുന്ന രംഗങ്ങളൊക്കെ രസകരമായിരുന്നു എങ്കിലും കൂടുതലും ജൂഡിനെ കേന്ദ്രീകരിച്ചു കഥ പറഞ്ഞതിനാൽ ക്രിസ്റ്റലിനെ പറ്റി പ്രേക്ഷകന് കൂടുതലായി ഒന്നും അറിയാൻ പറ്റുന്നില്ല. തൃഷയുടെ പ്രകടനം തൃപ്തികരമായിരുന്നു.

സിദ്ധിഖ്, വിജയ്‌ മേനോൻ എന്നിവരാണ് യഥാർത്ഥത്തിൽ ഈ സിനിമയുടെ ആസ്വാദന ഘടകം.ഇവർ ചേരുമ്പോളുള്ള രംഗങ്ങളുടെ കെമിസ്ട്രി നായകനും നായികയ്ക്കും ഇല്ലായിരുന്നു. അഭിനയപരമായി ഒരേ ഒരു മുഖഭാവം മാത്രം ആവശ്യപ്പെടുന്ന കഥാപാത്രത്തെ നിവിൻ നന്നായി ചെയ്തു. ഡയലോഗ് ഡെലിവറി പലപ്പോഴും ഡബ്ബിങ് ചിത്രങ്ങളെ ഓർമിപ്പിച്ചു. അതു രോഗത്തിന്റെ കണക്കിൽ പെടുത്തിയാൽ നെഗറ്റീവും ആകില്ല. അജു വർഗീസിന്റെ ഗസ്റ്റ് റോൾ നന്നായിരുന്നു. നായകന്റെ കഥാപാത്രത്തിന്റെ എക്സ്പൊസിഷന് ഉപകാരവും ആയിരുന്നു.

ആദ്യപകുതി നർമത്തിലൂടെ നല്ല പേസിൽ പോകുന്നതാണ്‌. സിദ്ധിഖിന്റെ കോമിക് ടൈമിംഗ് ആൻഡ്‌ ഡയലോഗ്സ്, രസകരമായ ആദ്യപകുതി. എന്നാൽ രണ്ടാം പകുതി നമ്മൾ ഇന്നലെ വരെ കണ്ട പതിവ് ശ്യാമപ്രസാദ് പേസിങ്ങും. അതിനാൽ തന്നെ ലാഗിംഗ് എന്നത് രണ്ടാം പകുതിയിൽ ഉണ്ടെന്ന് പറയേണ്ടി വരും. തിരക്കഥ ആവശ്യപ്പെടുന്ന പേസിങ് എന്നൊക്കെ ന്യായീകരിക്കാൻ പറ്റും എങ്കിലും ഇഴച്ചിൽ എന്നിലെ പ്രേക്ഷകനെ ബാധിച്ചു.
ഒരേ പേസിൽ സഞ്ചരിക്കാറുള്ള ശ്യാമപ്രാസാദ് ചിത്രങ്ങളെ പോലെയല്ല ഈ ചിത്രം.ആദ്യപകുതി രസകരമായി പോകുമ്പോൾ രണ്ടാം പകുതി പലയിടത്തും ഇഴയുന്നു.
ക്ലൈമാക്സിലെ അപ്രതീക്ഷിതമായ ഒരു സംഭവം ഉറക്കച്ചടവ് മാറ്റിയെടുത്തു.

നിവിൻ പോളി… ഈ റോളിന് ടെയ്ലർ മേഡ്… കഥാപാത്രത്തിന്റെ മൈന്യുട് എസ്പ്രെഷൻ പോലും ഗംഭീരമായി ചെയ്തിരിക്കുന്നു… emotions എന്തെന്നറിയാത്ത കഥാപാത്രം അവസാന രംഗത്തു വരുന്ന ഭാവ മാറ്റം കിടിലം.. കരിയർ ബെസ്റ്റ്…

 

അഭിനയിച്ചവർ എല്ലാം വളരെ മികച്ച പ്രകടനം.. സിദ്ദിഖ് വിജയ് മേനോൻ നീന കുറുപ് തൃഷ എല്ലാരും ഗംഭീരമാക്കി…

ഗോവയെ മനോഹരമായി ഒപ്പിയെടുത്ത ഗിരീഷിനും കയ്യടി… ശ്യാമപ്രസാദിന്റെ സ്റ്റൈൽ ഓഫ് മേകിങ് ആണെങ്കിലും എല്ലാ പ്രേക്ഷകർക്കും ഇഷ്ടപെടുന്ന രീതിയിൽ ആണ്…

 

മൊത്തത്തിൽ നല്ലൊരു ഫീൽ ഗുഡ് സിനിമ തന്നെയാണ് ഹേയ് ജൂഡ്. ചെറിയ ചെറിയ കുറവുകൾ ക്ഷമിക്കാം എങ്കിൽ നിങ്ങൾക്ക് തീയേറ്ററിൽ ഒരു തവണ കണ്ടു ആസ്വദിക്കാവുന്ന ഒരു കോമഡി ഫാമിലി ഡ്രാമ.

 

rating – 2.75/5

 

Leave a Reply

Your email address will not be published. Required fields are marked *