ഹൃദ്രോഗ മരണങ്ങള്‍ക്കും പക്ഷാഘാതത്തിനും കാരണം ക്രമം തെറ്റിയ ഹൃദയമിടിപ്പോ ?

health news

കൊച്ചി: അസ്വാഭാവികമായ ഹൃദയമിടിപ്പും, താളപ്പിഴകളും പരിഹരിക്കുന്ന ശാസ്ത്ര സമ്മേളനത്തിൽ ഹൃദ്രോഗ സംബന്ധമായ മരണങ്ങള്‍ക്കും പക്ഷാഘാതത്തിനും ഹൃദ്രോഗങ്ങള്‍ കൂടുതല്‍ അപകടകരമാകുന്നതിനും കാരണം ക്രമം തെറ്റിയ ഹൃദയമിടിപ്പുകള്‍ ആണെന്ന് കണ്ടെത്തൽ.50 ശതമാനത്തോളം ഹൃദ്രോഗികളില്‍ ഈ പ്രശനം നിലനില്‍ക്കുന്നതായാണ് കണക്കുകള്‍ പറയുന്നത് .ഇവയുടെ പ്രതിരോധവും ആധുനിക ചികിത്സാരീതികളും ചര്‍ച്ച ചെയ്യുന്നതായിരുന്നു സമ്മേളനം. ഇലക്‌ട്രോഫിസിയോളജി എന്ന ഹൃദ്രോഗ ശാസ്ത്ര ശാഖയെ പ്രതിനിധികരിക്കുന്ന വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഹാര്‍ട്ട് റിഥം സൊസൈറ്റിയാണ് (കെ.എച്ച്‌.ആര്‍.എസ്) സമ്മേളനം സംഘടിപ്പിച്ചത്.

സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം കെ.എച്ച്‌.ആര്‍.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.യു നടരാജന്‍ നിര്‍വഹിച്ചു. ഹൃദയമിടിപ്പ് സംബന്ധമായ പ്രശ്‌നങ്ങള്‍ മിക്കപ്പോഴും നിശബ്ദമായാണ് കടന്നുവരുന്നത്. ഹൃദ്രോഗമരണങ്ങളില്‍ മരണകാരണമായി ഇത് രേഖപ്പെടുത്താതെ പോകുന്നതും രോഗാവസ്ഥയെ മുന്‍കൂട്ടി തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതും പ്രതിരോധത്തിന് തടസമാകുന്നു. കിതപ്പ്, നെഞ്ചിനുളളിലെ അസ്വസ്ഥത എന്നിവ അവഗണിക്കരുത്. സാംക്രമിക രോഗങ്ങള്‍ പോലെ തന്നെ ക്രമരഹിതമായ ഹൃദയമിടിപ്പുകള്‍ സംബന്ധിച്ചും ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ട്. ആരോഗ്യമേഖലയില്‍ കൂട്ടായ പരിശ്രമം ഇതിനുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *