ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്താനിരിക്കെ പുതിയ കരുക്കൾ നീക്കി കമൽഹാസൻ , ഒരേ സമയം ഹിന്ദുക്കളെയും ക്രിസ്ത്യൻസുകളെയും മുസ്ലിംസുകളെയും സുഖിപ്പിച്ചു കമൽ ഹാസന്റെ പ്രസ്താവന . താന്‍ ഹിന്ദുക്കളുടെ ശത്രുവല്ലെന്ന പ്രസ്താവനയുമായി നടന്‍ കമല്‍ ഹാസന്‍. ആനന്ദവികടന്‍ പ്രസിദ്ധീകരണത്തിലെ കോളത്തിലാണ് കമലിന്റെ പരാമര്‍ശം.
‘ഞാന്‍ ആരുടെയും ശത്രവല്ല. ഇസ്ലാമിനെയും ക്രിസ്തുമതത്തെയും ഞാന്‍ ഇതേ രീതിയില്‍ തന്നെയാണ് കാണുന്നത്.
ഞാന്‍ ഗുരുക്കന്മാരായി സ്വീകരിച്ചിട്ടുള്ളത് ഗാന്ധിയെയും അംബേദ്കറിനെയും പെരിയാറിനെയുമാണ്. എല്ലാവരെയും ഒരുപോലെയാണ് ഞാന്‍ ബഹുമാനിക്കുന്നത്.’ കമല്‍ എഴുതി.
നേരത്തെ കോളത്തില്‍ സ്വയം ഹിന്ദുക്കളെന്നു വിളിക്കുന്നവര്‍ക്ക് തീവ്രവാദം നന്നല്ലെന്ന് കമല്‍ എഴുതിയത് വന്‍വിവാദമായിരുന്നു.
കമലിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഈ മാസം 21 ന് രാമേശ്വരത്ത് പ്രഖ്യാപിക്കും. അവിടെ വച്ച് നാളെ നമദെ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി യാത്രയ്ക്ക് തുടക്കംകുറിക്കും. രജനിക്ക് പുറമെ കമലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് തമിഴ്നാട് വളരെ പ്രതീക്ഷയായോടെയാണ് നോക്കി കാണുന്നത് ,