ഹാഥ്റസ് പീഡനം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യവ്യാപകമായി സത്യാഗ്രഹം നടത്തുന്നു

bjp home-slider indian politics

ഡല്‍ഹി: ഹാഥ്റസ് പെണ്‍കുട്ടിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി സത്യഗ്രഹ സമരം നടത്തും. ഗാന്ധി, അംബേദ്കര്‍ പ്രതിമകള്‍ക്ക് സമീപം നിശബ്ഗ സമരത്തിനാണ് ആഹ്വാനം.

മുഖ്യമന്ത്രിമാര്‍, ജനപ്രതിനിധികള്‍, പാര്‍ട്ടിഭാരവാഹികള്‍, പോഷക സംഘടനാ നേതാക്കളടക്കം സത്യഗ്രഹത്തില്‍ അണിചേരണമെന്ന് എഐസിസി നിര്‍ദ്ദേശിച്ചു. ജുഡീഷ്യല്‍ അന്വേഷണത്തിനൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വയ്ക്കണം, ഹാഥ്റസ് ജില്ലാ മജിസ്ട്രേറ്റിനെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *