ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വീസ് നടത്തിയാല്‍ സ്വകാര്യ ബസുകള്‍ കത്തിക്കുമോ ?വാർത്തയിലെ സത്യം ഗോത്രമഹാസഭാ നേതാവ് പറയുന്നു ?

home-slider kerala

ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വീസ് നടത്തിയാല്‍ സ്വകാര്യ ബസുകള്‍ കത്തിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദന്‍. അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ ദളിതര്‍ രംഗത്തിറങ്ങിയാല്‍ ഏത് നഗരവും കത്തിച്ചു ചാമ്ബലാക്കാന്‍ കഴിയുമെന്ന് ഓര്‍ക്കണമെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതെന്ന് ഗീതാനന്ദന്‍ വ്യക്തമാക്കി. അത് ആലങ്കാരികമായി പറഞ്ഞതാണെന്നും ഗീതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

അക്രമം സംഘടനയുടെ നിലപാടല്ലെന്ന് ഗീതാനന്ദന്‍ പറഞ്ഞു. എന്നാല്‍ അക്രമമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മാറുകയുമില്ല. ദളിത് സംഘടനകളുടെ ഹര്‍ത്താല്‍ ജനം ഏറ്റെടുത്തിട്ടുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ സംഘടനകള്‍ ചിതറിക്കിടക്കുകയാണ്. ഈ ഹര്‍ത്താലോടെ സംഘടനകള്‍ക്കിടയില്‍ ഐക്യം ഉണ്ടായിട്ടുണ്ട്. നിരവധി ചെറിയ രാഷ്ട്രീയ പാര്‍ട്ടികളും ഹര്‍ത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഗീതാനന്ദന്‍ വ്യക്തമാക്കി.

ദളിതരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഹര്‍ത്താല്‍ നടത്തുന്നത്. ജാതിയുടെ അടിസ്ഥാനത്തില്‍ ചിലര്‍ ഹര്‍ത്താലിനെതിരെ പ്രതികരിക്കുന്നുണ്ട്. അത് ശരിയല്ലെന്നാണ് സംഘടന ചൂണ്ടിക്കാട്ടിയതെന്നും ഗീതാനന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *