ഹനാന്റെ പുതിയ ലൈവ് വീഡിയോ കണ്ട ട്രോളർമാർ സത്യം മനസ്സിലാക്കി മാപ്പു പറയുന്നു ; “ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന പെണ്‍കുട്ടിയാണ്.. എനിക്ക് വൈറലാകണ്ട, എന്റെ ജീവിതം ഇല്ലാതാക്കരുത്; കോളേജ് മാനേജ്‍മെന്റിനു ഒപ്പം ഹനാന്റെ ലൈവ് വീഡിയോ ;

home-slider kerala news

ഒരു ദിവസം കൊണ്ട് താരമായിരിക്കുകയാണ് ഹനാന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിനി. കോളേജിലെ പഠിത്തത്തിനൊപ്പം മത്സ്യക്കച്ചവടം നടത്തി കുടുംബം പുലര്‍ത്തുകയാണ് ഹനാന്‍. വാര്‍ത്ത പുറത്തെത്തിയതിന് പിന്നാലെ ഹനാന്റെ ചികിത്സ, വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കാന്‍ നിരവധി പേര്‍ മുന്നോട്ട് വന്നു. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയില്‍ അവസരം നല്‍കാമെന്ന് സംവിധായകന്‍ അരുണ്‍ഗോപിയും ഫേസ്ബുക്കിലൂടെ അറിയിച്ചു.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ മറ്റ് ചില കഥകള്‍ കൂടി ഉരുത്തിരിയാന്‍ തുടങ്ങി. ഹനാന്‍ മാധ്യമങ്ങളോട് നടത്തിയ പ്രതികരണമാണ് ഇത്തരം സംശയത്തിന് കാരണമായത്.

 

 

ഹനാന്റെ പുതിയ ലൈവ് വീഡിയോ കാണാം ;

ഹനാൻ ലൈവിൽ . ഹാനാനു പറയാനുള്ളത് കേട്ട് നോക്കൂ

Posted by Smart Pix Media on Wednesday, July 25, 2018

പഠനത്തിനായി മീന്‍വില്‍ക്കുന്നത് സത്യമാണെന്നും അത് മാന്യമായി ജീവിക്കാന്‍ വേണ്ടിയാണെന്നും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാന്‍. എന്നെ ട്രോളുകള്‍ കൊണ്ട് വേട്ടയാടരുതെന്നു ചെറുപ്രായം കഷ്ടപ്പെട്ടാണ് ജിവീച്ചതെന്നും ഹനാന്‍ വ്യക്തമാക്കി. സിനിമയുടെ പ്രചരണത്തിനായി മീന്‍വിറ്റുവെന്ന ആരോപണം തെറ്റാണ്. കലാഭവന്‍ മണിയുണ്ടായിരുന്ന കാലത്ത് അദ്ദേഹമാണ് തനിക്ക് സിനിമയില്‍ ചില അവസരങ്ങള്‍ നല്‍കിയിരുന്നത്. ജൂനിയര്‍ ആര്‍ടിസ്റ്റായി ചില സിനിമയില്‍ വേഷമിട്ടിരുന്നു. ചില പരിപാടിയുടെ അവതാരികയായും ജോലി ചെയ്തിരുന്നു. എന്നാല്‍ കലാഭവന്‍ മണിയുടെ മരണശേഷം കാര്യങ്ങള്‍ വഷളായി. അവസരങ്ങള്‍ ഒന്നും ലഭിക്കാതെയായി. ഇതിന് ശേഷമാണ് മീന്‍ കച്ചവടത്തിനും മറ്റു ജോലികള്‍ക്കും പോയി തുടങ്ങിയത്. സംവിധായകര്‍ ആരേയും പരിചയമില്ലെന്നും ഒരു സംവിധായകനും തന്നെ വിളിക്കുകയോ അവസരം തരുകയോ ചെയ്തിട്ടില്ലെന്നും ജീവിക്കാന്‍ വേണ്ടിയാണ് മാന്യമായ ജോലി ചെയ്യുന്നതെന്നും ഹനാന്‍ പറഞ്ഞു. ഇത്രയും കാലം ജീവിച്ചത് വളരെ കഷ്ടപ്പെട്ടിട്ടാണ്.. ഒരുപാട് ബുദ്ധിമുട്ടിയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അവസരങ്ങല്‍ വാങ്ങിയിരിക്കുന്നതെന്നും ഹനാന്‍ പറുന്നു. ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന പെണ്‍കുട്ടിയാണ്.. എനിക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകണ്ട, എന്റെ ജീവിതം ഇല്ലാതാക്കരുതെന്നും ഹനാന്‍ പറഞ്ഞു. മുന്‍ ദിവസങ്ങളിലേതു പോലെ ഇന്നും വില്‍ക്കാനുള്ള മീന്‍ താന്‍ വാങ്ങിയിട്ടുണ്ടെന്നും പതിവുപോലെ വൈകുന്നേരം അഞ്ച് മണിക്ക് തമ്മനത്ത് മീന്‍ വില്‍ക്കാന്‍ പോകുമെന്നും ഹനാന്‍ ഫേസ്‌ബുക്കിലൂടെ പറഞ്ഞു.

ഹനാന്റെ ദരിദ്രപശ്ചാത്തലം ശരിവെച്ച്‌ കോളേജ് പ്രിന്‍സിപ്പലും രംഗത്തെത്തി. ഹാനാന് മറ്റ് വരുമാന മാര്‍ഗമൊന്നും ഇല്ലെന്നും കോളേജിലെ ഫീസ് അടയ്ക്കാനും മറ്റുമായി പലപ്പോഴും ഹനാന്‍ ബുദ്ധിമുട്ടാറുണ്ടെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. മീന്‍വിറ്റും മറ്റുമാണ് അവര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും ഹനാന്റെ കുടുംബപശ്ചാത്തലവും മോശമാണെന്നും കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി

 

 

അരുണ്‍ഗോപിയുടെ ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച നാടകമാണ് പെണ്‍കുട്ടിയുടെ മീന്‍വില്‍പനയെന്നും മൂന്ന് ദിവസങ്ങള്‍ക്ക് മുമ്ബാണ് തമ്മനത്ത് ഹനാന്‍ വില്‍പന തുടങ്ങിയതെന്നും ആരോപണം ഉയര്‍ന്നു. ഇത് ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തി. എന്നാല്‍ വാര്‍ത്തക്ക് പിന്നിലെ സത്യം ഇതാണ്.

ലേഖകന് പറയാനുള്ളത്

വാര്‍ത്തയിലുള്ളതെല്ലാം സത്യമാണ്. മറ്റ് ചിലരുമായി ചേര്‍ന്ന് പങ്ക് കച്ചവടം നടത്തിയിരുന്ന പെണ്‍കുട്ടി മൂന്ന് ദിവസം മുമ്ബാണ് തമ്മനത്ത് ഒറ്റയ്ക്ക് കച്ചവടം തുടങ്ങിയത്. മുമ്ബ് അവതാരകയായും റേഡിയോ പരിപാടികളിലും പങ്കെടുത്തിട്ടുള്ള കുട്ടി മാധ്യമങ്ങളെ കണ്ടപ്പോള്‍ അതിസാമര്‍ത്ഥ്യം കാട്ടിയത് ചിലര്‍ മുതലെടുത്തു. തന്റെ വാര്‍ത്തയില്‍ ഒരിടത്തും പെണ്‍കുട്ടി പട്ടിണിയിലാണെന്നോ ഭക്ഷണം കഴിക്കാന്‍ ഗതിയില്ലെന്നോ പറഞ്ഞിട്ടില്ല. തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ മോഹന്‍ലാലുമായി നില്‍ക്കുന്ന ചിത്രം കണ്ട് തെറ്റിദ്ധരിച്ചവരാണ് ഇപ്പോഴത്തെ പ്രചാരണത്തിന് പിന്നിലെന്നും ലേഖകന്‍ വ്യക്തമാക്കി.

അരുണ്‍ ഗോപിക്ക് പറയാനുള്ളത്

തന്റെ സിനിമയുടെ പ്രചാരണാര്‍ത്ഥമാണ് ഹനാന്റെ മീന്‍വില്‍ക്കല്‍ നാടകം നടന്നതെന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് സംവിധായകന്‍ അരുണ്‍ ഗോപിയും വ്യക്തമാക്കി. പ്രണവ് മോഹന്‍ലാലിനെപ്പോലെ ഒരാളുടെ ചിത്രത്തിന് ഇത്ര വില കുറഞ്ഞ പ്രചാരണ തന്ത്രം ആവശ്യമുണ്ടെന്ന് സാമാന്യയുക്തിയുള്ളവര്‍ക്ക് തോന്നില്ല. വാര്‍ത്തകള്‍ വഴിയാണ് താന്‍ ഹനാനെക്കുറിച്ച്‌ അറിഞ്ഞത്. കുട്ടിയുടെ ജീവിതത്തിന് ഒരു കൈത്താങ്ങാകുമെന്ന് കരുതിയാണ് സിനിമയില്‍ അവസരം നല്‍കാമെന്ന് ഏറ്റത്. എന്നാല്‍ ഇതിനെ പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് പ്രചരിപ്പിക്കുന്നതില്‍ ദുഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *