ഏറെ കോളിളക്കം സൃഷ്‌ടിച്ച മാതാപിതാക്കളുടെയും മക്കളുടെയും ദുരൂഹമരണത്തില്‍ അറസ്റ്റിലായ പിണറായി പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ സൗമ്യയെ സി.പി.എം പിണറായി ലോക്കല്‍ കമ്മിറ്റി അംഗമായി ചിത്രീകരിച്ച് രാഷ്ട്രീയ സേവികസമിതി നേതാവായ ലസിത പാലക്കല്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് ഏറെ വിവാദമായിരുന്നല്ലോ .
ലസിതയുടെ ഫേസ്ബുക്ക് ടൈം ലൈനിലാണ് സൗമ്യയുടെ ഫോേട്ടാ സഹിതമുള്ള പോസ്റ്റിട്ടത്. ”പിണറായിയിലെ ലവള്‍ -ലോക്കല്‍ കമ്മിറ്റി അംഗമാണെന്ന് കേട്ടു” എന്ന വരികേളാടെയാണ് തുടക്കം.
”അവിഹിതബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ സൗമ്യ, സി.പി.എം പിണറായി ലോക്കല്‍ കമ്മിറ്റി അംഗം. ഇതാണ് സഖാവ്, ഇതാവണം സഖാവ്” എന്ന വരികളും ചേര്‍ത്തിട്ടുണ്ട്. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റിട്ടതിന് ലസിത പാലക്കലിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സി.പി.എം.
സൗമ്യ സി.പി.എം അനുഭാവിേപാലുമല്ല. കടുത്ത രാഷ്ട്രീയവിരോധത്താല്‍ പാര്‍ട്ടിയെ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നരീതിയില്‍ േഫസ്ബുക്കിലൂടെ ദുഷ്പ്രചാരണം നടത്തിയ ലസിത പാലക്കലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യെപ്പട്ട് സി.പി.എം പിണറായി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കക്കോത്ത് രാജന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.