സൗദിയില്‍ കൊലക്കയര്‍ കാത്തിരിക്കുന്ന ഉത്തര്‍പ്രദേശുകാരനായ പ്രതിക്ക് മാപ്പു നല്‍കി മലയാളി കുടുംബം;

gulf home-slider

സൗദിയില്‍ കൊലക്കയര്‍ കാത്തിരിക്കുന്ന ഉത്തര്‍പ്രദേശുകാരനായ പ്രതിക്ക് മാപ്പു നല്‍കി മലയാളി കുടുംബം. കൊല്ലപ്പെട്ടയാളുടെ ഉമ്മയും ബന്ധുക്കളും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലാണ് പ്രതിക്ക് മാപ്പു നല്‍കിയത്.

കുവൈത്തില്‍ കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ കുടുംബം തമിഴുനാട്ടുകാരനായ അര്‍ജുന് മാപ്പു നല്‍‍കിയതിന് പിന്നാലെയാണ് അടുത്ത മാതൃക.വൈകാരിക രംഗങ്ങള്‍ക്കാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഒപ്പമുണ്ടായിരുന്നവരും സാക്ഷിയായത്.

ആറു വര്‍ഷം മുന്‍പ് സൗദി അറേബ്യയിലെ അല്‍അസയില്‍ കൊല്ലപ്പെട്ട പെട്രോള്‍ പമ്പ് തൊഴിലാളി ഒറ്റപ്പാലം പത്തൊന്‍പതാംമൈല്‍ സ്വദേശി മുഹമ്മദ് ആഷിഫിന്റെ കുടുംബമാണ് പ്രതിക്ക് മാപ്പു നല്‍കിയത്.

ഒപ്പം ജോലിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശുകാരന്‍ മുഹറം അലി ഷഫിയുല്ലയാണ് കൊലയാളി. ഒരു രൂപ പോലും നഷ്ടപരിഹാരം ആവശ്യപ്പെടാതെയാണ് മാപ്പു നല്‍കിയത്. അല്‍ അസയിലെ കെ.എം.സി.സിയാണ് രണ്ടു കുടുംബങ്ങളുമായി സംസാരിച്ച് പ്രതിക്ക് മാപ്പു നല്‍കാന്‍ വേദിയൊരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *