സ്വന്തം കുഞ്ഞിനെ അച്ഛൻ കെട്ടിടത്തിൽ നിന്ന് എറിയാൻ ശ്രമിച്ചു, രക്ഷകനായി പൊലീസുകാരന്‍;

home-slider

ദക്ഷിണാഫ്രിക്കയിലെ തീരദേശ നഗരമായ പോര്‍ട്ട് എലിസബത്തിലാണ് ലോകത്തെ നടുക്കിയ സംഭവം നടന്നു. നിര്‍മ്മിച്ച വീട് പൊളിച്ച്‌ മാറ്റാനെത്തിയ പൊലീസുകാരുടെ മുന്നില്‍ വച്ച്‌ ഒരു വയസുള്ള പെണ്‍കുഞ്ഞിനെ പിതാവ് താഴേക്ക് വലിച്ചെറിഞ്ഞു . എന്നാല്‍ താഴെ നിന്ന പൊലീസുകാരന്‍ കുട്ടിയെ അതിസാഹസികമായി പിടിച്ചതുകൊണ്ട് ജീവന്‍ നഷ്ടപ്പെട്ടില്ല.
പോര്‍ട്ട് എലിസബത്തിലെ ജോയി സ്ലോവോ ടൗണ്‍ഷിപ്പിലെ അനധികൃത നിര്‍മ്മാണം ഒഴിപ്പിക്കാനെത്തിയ നെല്‍സണ്‍ മണ്ഡേല മുനിസിപ്പാലിറ്റി അധികൃതര്‍ക്കും പൊലീസിനും മുന്നില്‍ വച്ചാണ് പിതാവ് ഈ കൊടും ക്രൂരത കാണിച്ചത്. വീട് പൊളിക്കാന്‍ സമ്മതിക്കില്ലെന്ന് വാശിപിടിച്ച ഇയാള്‍ ഒരു വയസ് പ്രായമുള്ള കുട്ടിയെ എടുത്ത് കെട്ടിടത്തിന്റെ മുകളിലേക്ക് കയറുകയായിരുന്നു. വീട് പൊളിക്കുന്നതില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കുട്ടിയെ താഴ എറിയുമെന്ന് ഇയാള്‍ ഭീഷണി മുഴക്കി. ഇയാളെ ശാന്തനാക്കാനുള്ള പൊലീസുകാരുടെ ശ്രമമൊന്നും ഫലം കണ്ടില്ല. പൊലീസുകാരുമായി സംസാരിക്കുന്നതിനിടെയില്‍ പെട്ടെന്ന് ഇയാള്‍ കുട്ടിയെ കാല് മുകളിലായി പിടിച്ച്‌ താഴേക്ക് എറിയുകയായിരുന്നു. എന്നാല്‍ താഴെ നിന്ന് പൊലീസുകാരന്‍ അതിസാഹസികമായി പിടിച്ചതുകൊണ്ട് അപകടമൊന്നും കൂടാതെ കുട്ടി സുരക്ഷിതമായി രക്ഷപ്പെട്ടു.

ജോയി സ്ലോവോ ടൗണ്‍ഷിപ്പില്‍ അനധികൃതമായി നിര്‍മ്മിച്ചിട്ടുള്ള 90 ഷെഡ്ഡുകള്‍ പൊളിച്ചുമാറ്റാനായിരുന്നു മുനിസിപ്പാലിറ്റി അധികൃതരുടെ തീരുമാനം. ഇതിനിടെയിലാണ് പിതാവിന്റെ ക്രൂരത. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. അതേസമയം കുട്ടിയെ സുരക്ഷിതമായി മാതാവിന്റെ കൈയ്യില്‍ പൊലീസ് ഏല്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *