സ്പാനിഷ് ലീഗ്; വിനീഷ്യസ് ജൂനിയറിന് ഡബിള്‍; റയലിന് സമനില

football home-slider sports

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നടന്ന സൂപ്പര്‍ ത്രില്ലറില്‍ സമനില.ലെവന്റെയോടാണ് റയല്‍ സമനില വഴങ്ങിയത്. 3-3 എന്ന നിലയിലാണ് മല്‍സരം അവസാനിച്ചത്. റയല്‍ സ്‌ക്വാഡില്‍ തിരിച്ചെത്തിയ ഗെരത് ബെയ്ല്‍ റയലിന്റെ ആദ്യ ഗോള്‍ നേടി.അഞ്ചാം മിനിറ്റിലായിരുന്നു ഗോള്‍. 2019ന് ശേഷം ബെയ്‌ലിന്റെ റയലിനായുള്ള ആദ്യ ഗോളാണ്. തുടര്‍ന്ന് ലെവന്റെ രണ്ട് ഗോള്‍ തിരിച്ചടിച്ചു. തുടര്‍ന്നാണ് വിനീഷ്യസ് ജൂനിയര്‍ 73ാം മിനിറ്റില്‍ റയലിന്റെ രണ്ടാം ഗോള്‍ നേടിയത്. എന്നാല്‍ 79ാം മിനിറ്റില്‍ ലെവന്റെ മൂന്നാം ഗോള്‍ നേടി ലീഡെടുത്തു. തോല്‍വി വഴങ്ങുമെന്ന നിലയിലാണ് വിനീഷ്യസ് റയലിന്റെ സമനില ഗോള്‍ നേടിയത്.

മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് എല്‍ഷെയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.കുറെയാണ് ടീമിനായി സ്‌കോര്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *