സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം: പാ​ല​ക്കാ​ട് കോ​ണ്‍​ഗ്ര​സ് ഉ​പ​സ​മി​തി​ക​ളാ​യി

politics

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ 95 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ ഉ​പ​സ​മി​തി​ക​ള്‍ തീ​രു​മാ​നി​ച്ച​താ​യി ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ എം.​പി അ​റി​യി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റു​മാ​ര്‍ ക​ണ്‍​വീ​ന​ര്‍​മാ​രാ​യി ഒ​മ്ബ​തം​ഗ ക​മ്മി​റ്റി​ക​ളാ​ണ് ഇ​തി​നാ​യി രൂ​പ​വ​ത്​​ക​രി​ച്ച​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, മ​ഹി​ള കോ​ണ്‍​ഗ്ര​സ്, ദ​ലി​ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യാ​ണ് ക​മ്മി​റ്റി. വാ​ര്‍​ഡ്ത​ല ക​മ്മി​റ്റി​ക​ളാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ണ​യി​ക്കു​ന്ന​ത്. യു​വാ​ക്ക​ള്‍​ക്കും പു​തു​മു​ഖ​ങ്ങ​ള്‍​ക്കും പ​രി​ഗ​ണ​ന ന​ല്‍​കും. നാ​ലു​ത​വ​ണ പൂ​ര്‍​ത്തി​യാ​ക്കി​യ​വ​രെ ഇ​ത്ത​വ​ണ പ​രി​ഗ​ണി​ക്കി​ല്ല.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്കും ജി​ല്ല പ​ഞ്ചാ​യ​ത്തി​ലേ​ക്കു​മു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ദേ​ശി​ക്കാ​ന്‍ 24 ബ്ലോ​ക്ക് ഉ​പ​സ​മി​തി​ക​ളും നി​ല​വി​ല്‍​വ​ന്നു. ന​വം​ബ​ര്‍ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ലാ​യി വാ​ര്‍​ഡ് ക​മ്മി​ക​ള്‍ ചേ​രും.

അ​ഞ്ചി​ന് മ​ണ്ഡ​ലം ഉ​പ​സ​മി​തി​യും ആ​റി​ന് ബ്ലോ​ക്ക്ത​ല ഉ​പ​സ​മി​തി​യും ചേ​രും. സ്ഥാ​നാ​ര്‍​ഥി​ക​ളെ അ​ന്തി​മ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ജി​ല്ല കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​യി​രി​ക്കും. ഇ​തി​നാ​യി ജി​ല്ല​യി​ല്‍ ഏ​ഴം​ഗ ഉ​പ​സ​മി​തി​യും രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. യു.​ഡി.​എ​ഫ് സീ​റ്റ് വി​ഭ​ജ​ന ച​ര്‍​ച്ച പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *