സ്ത്രീ പ്രേവേശന വിവാദത്തെത്തുടർന്ന് ശബരിമലയെ അപകീർത്തിപ്പെടുത്താനുള്ള നീക്കം പ്രധിരോധിക്കാൻ ക്ഷേത്ര സംരക്ഷണ സമിതിയുടെ ശ്രമം.

home-slider indian kerala news politics

കോഴിക്കോട്: ദേശീയ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള നീക്കം വര്‍ഷങ്ങളായി വര്‍ഷങ്ങളായി തുടരുന്നാണെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. ഇതിനെതിരെ ഭക്തജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും സമിതി ആവശ്യപ്പെട്ടു.

ഹൈന്ദവ സമൂഹത്തെ രണ്ട് ചേരിയിലാക്കി ഭിന്നിപ്പിക്കാനുള്ള ശ്രമം സ്ത്രീപ്രവേശന വിവാദം സൃഷ്ടിച്ചുകൊണ്ട് നടക്കുകയാണ്. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം വേണമെന്ന് ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചത് ക്ഷേത്രാചാരങ്ങളില്‍ വിശ്വസിക്കുന്ന യുവതിയോ ഒരു ഹിന്ദുമത വിശ്വാസിയോ ആയിരുന്നില്ല. മറിച്ച,് സ്വന്തം മതത്തിലെ  ആരാധനാലയങ്ങളില്‍  സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്ത  മതത്തിന്റെ പ്രതിനിധിയാണെന്നതും ഈ സംശയം ബലപ്പെടുത്തുന്നു.

ശബരിമലയിലെ കൊടിമരം കേടുവരുത്തി വിവാദം സൃഷ്ടിച്ചത് കെട്ടടങ്ങിയിട്ട് ഏറെ നാളായിട്ടില്ല. അരവണയിലെ എലിവാല്‍ പ്രശ്‌നവും ഗൂഢാലോചനയുടെ ഭാഗമായേ കാണാന്‍ കഴിയൂ. ശബരിമല തീര്‍ത്ഥാ”ടന കാലത്ത് മാത്രം വലിയതോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മുല്ലപെരിയാര്‍ ഡാം ആശങ്കകളും ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.

1950ല്‍ ശബരിമല ക്ഷേത്രം തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ച കാലം മുതല്‍ ശബരിമലയും അയ്യപ്പഭക്തന്മാരും വേട്ടയാടപ്പെടുകയാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി പ്രതിരോധിക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണന്‍ കോലേഴി പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *