തിരുവനന്തപുരം: ( 19.04.2018) സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെ തുടര്‍ന്ന് മലബാര്‍ മേഖലയിലുണ്ടായ അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മൂന്നു ദിവസത്തേക്ക് കനത്ത ജാഗ്രത നിര്‍ദ്ദേശം. എല്ലാ സ്ഥലങ്ങളിലും പൊലീസിനെ വിന്യസിക്കാനും പട്രേളിങ്ങ് ശക്തമാക്കാനും ഡി ജി പി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. അവധിയിലുള്ള പൊലീസുകാരോട് ഉടന്‍ തിരിച്ചെത്താനും ഡിജിപി നിര്‍ദേശിച്ചു.
ഹര്‍ത്താലിലും തുടര്‍ന്നുണ്ടായ അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ കോഴിക്കോട്ടും താനൂരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.