ന്യൂഡല്‍ഹി: മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ പരാതികൊടുത്ത പരാതിക്കാരന് പണികിട്ടി, 25000 രൂപ പിഴ കെട്ടാൻ കോടതി വിധിച്ചു , ഇന്ന് വിജിലന്‍സ് അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി. അവധിയിലായിരിക്കെ യാത്രാബത്തക്കായി സെന്‍കുമാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയിലാണ് സുപ്രീംകോടതി അന്വേഷണം റദ്ദാക്കിയത്.
അതേസമയം പരാതിക്കാരന് കോടതി 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു. പൊതുതാത്പര്യമെന്ന വ്യാജേനെ എത്തുന്ന ഇത്തരം പരാതികള്‍ അംഗീകരിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. സിപിഎം നേതാവായ എംജി സുകാര്‍ണോയായിരുന്നു പരാതിക്കാരന്‍,