സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ചിത്രം കാല ചോര്‍ന്നു ; ഒരാള്‍ പോലീസ് കസ്റ്റഡിയിൽ

film news home-slider indian

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ചിത്രം കാല റിലീസ് ദിവസം തന്നെ ചോര്‍ന്നു.കേരളത്തില്‍ ഇന്നാണ് ചിത്രം റിലീസിനെത്തിയത്. തമിഴ് റോക്കേഴ്‌സിന്റെ സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് എത്തിയത്. ഇതിനിടെ ഫേസ്ബുക്കിലൂടെ ചിത്രം ലൈവ് സ്ട്രീമിംഗ് നടത്തിയ പ്രവീണ്‍ എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തു. സിംഗപ്പൂരില്‍ നിന്നാണ് ഇയാള്‍ ചിത്രം ലൈവ് സ്ട്രീം ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു. ആദ്യ ദിനം തന്നെ വ്യാജപതിപ്പിറങ്ങിയതില്‍ നടികര്‍ സംഘം മേധാവിയും നടനുമായ വിശാല്‍ ഞെട്ടല്‍ രേഖപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *