ന്യൂഡല്‍ഹി:ചൊവ്വാഴ്ച ഉച്ചയോടെ അനധികൃതമായി നിര്‍മിച്ച ഹോട്ടല്‍ പൊളിക്കാനെത്തിയ ഉദ്യോഗസ്ഥയെ ഉടമ വെടിവെച്ചു കൊന്നു.സുപ്രീംകോടതി ഉത്തരവ് പ്രകാരം അനധികൃത കൈയേറ്റങ്ങള്‍ പൊളിക്കാനെത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍.സോളന്‍ ജില്ലയിലെ കസൗലിയിലെ ഹോട്ടല്‍ ഉടമയായ വിജയ് സിങ്ങാണ് അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ ഷൈല്‍ബാലി ശര്‍മ്മയെ വെടിവെച്ച് കൊന്നത്.ചണ്ഡിഗഢില്‍ നിന്ന് 60 കിലോ മീറ്റര്‍ അകലെയാണ് സംഭവസ്ഥലം.
മുഖത്തും പിന്‍ഭാഗത്തും വെടിയേറ്റ ഷൈല്‍ബാല സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊതുമരാത്ത് വകുപ്പിലെ ജീവനക്കാരന്‍ ഗുലാബ് സിങ്ങിനും വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്.വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട വിജയ് സിങ്ങിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
വിജയ് സിങ്ങിെന്റ ഉടമസ്ഥതയിലുള്ള നാരായണി ഗസ്റ്റ് ഹൗസ് അനധികൃത നിര്‍മാണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ അത് പൊളിക്കാനായി എത്തിയത്. ഗസ്റ്റ് ഹൗസില്‍ നിന്ന് മാറണമെന്ന് വിജയ് സിങ്ങിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് തയാറാകാതെ ആകാശത്തേക്ക് വെടിെവക്കുകയായിരുന്നു വിജയ് സിങ്. പിന്നീട് ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിലേര്‍പ്പെട്ട വിജയ് സിങ് ഷൈല്‍ബാല വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.