ഒരു പുതിയ ചങ്ങായിയെ കണ്ടു
ചങ്ങായിയുടെ പേര് : സീ യു സൂൺ
ചങ്ങായിയെ കണ്ട സ്ഥലം : സ്വന്തം വീട്
ചങ്ങായിയെ കാണാൻ വേറെ ഉണ്ടായത് : ആരുമില്ല ഞാൻ ഒറ്റയ്ക്ക്
ആദ്യവാക്ക് : ഗംഭീരം എന്നൊക്കെ പറഞ്ഞാൽ പോലും കുറഞ്ഞു പോവാതെ ഉള്ളൂ… തീയേറ്ററിൽ വലിയ സ്‌ക്രീനിൽ കാണാൻ കഴിയാതായിപ്പോയല്ലോ എന്ന സങ്കടവും.
സോഷ്യൽ മീഡിയയിലെ ഒരു ഓൺലൈൻ ചാറ്റ് പ്ലാറ്റഫോമിൽ നിന്നാണ് ജിമ്മി (റോഷൻ ) അനുമോളെ ( ദർശന ) പരിചയപ്പെടുന്നത് . പരിചയത്തിനുശേഷം അവർതമ്മിൽ ഉടലെടുക്കുന്ന പ്രണയവും , അതിനു ശേഷം അവർ കല്യാണം കഴിക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്നു . സൈബർ സെക്യൂരിറ്റി വിദഗ്ധനായ ജിമ്മിയുടെ കസിൻ ബ്രദർ കെവിൻ ( ഫഹദ് ) ഇതിടയിൽ സിനിമയുടെ ഭഗവാക്കാകുന്നു . അങ്ങനെ പെട്ടെന്നൊരു സാഹചര്യത്തിൽ അനുമോളെ കാണാതാവുന്നു. പിന്നീടങ്ങോട്ട് സംഭവിക്കുന്ന കാര്യങ്ങൾ സിനിമയുടെ കത്തിങ് മാറ്റുകയാണ്. ആ കാര്യങ്ങൾ എന്താണെന്ന് ഞാൻ പറയില്ല കാരണം നിങ്ങൾ ഈ സിനിമ കണ്ട് അതനുഭവിച്ചു തന്നെ അറിയണം.
ഒരു ഇമോഷണൽ ത്രില്ലിംഗ് ആയാണ് മിക്കയിടത്തും സിനിമ നമുക്ക് അനുഭവപ്പെടുന്നത്. ആദ്യത്തെ കുറച്ചു സീനുകൾ കാണുന്നതോടെ നാം ശരിക്കും സിനിമയിലേക്ക് ആഴത്തിൽ കടന്നു ചെല്ലുന്ന ഓരോ സീനിലും. അത്രയേറെ പിടിച്ചിരുത്തുന്നുണ്ട് മിക്കയിടത്തും സിനിമ നമ്മളെ.
കെവിൻ എന്ന ഐടി പ്രൊഫഷണൽ ആയി എത്തിയ ഫഹദ് ഫാസിൽ എന്താ പറയുക എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാത്ത പ്രകടനം. ചില സീനുകളിൽ പൊട്ടിത്തെറിക്കുന്ന ഐടി പ്രൊഫഷണൽ ആണെങ്കിൽ മറ്റു ചില ഭാഗങ്ങളിൽ ഒരു സാധാ മനുഷ്യന്റെ ഏറ്റവും സങ്കടകരമായ ഇമോഷൻ വരെ അതിഗംഭീരമായി നമുക്ക് മുന്നിലേക്ക് പകർന്നു തരികയാണ് ഫഹദ് ഫാസിൽ . കൃത്യമായി പറയുകയാണെങ്കിൽ ഒരു മണിക്കൂറും പതിമൂന്നു മിനുറ്റുമാണ് സമയം ആ വരുന്ന സീനിൽ ഞാൻ അറിയാതെ എന്റെ കൈ പോയത് എന്റെ നിറഞ്ഞ കണ്ണ് ഒന്ന് തുടക്കാനായിരുന്നു , സ്ക്രീനിലെ കെവിനും അറിയാതെ കൈ തന്റെ നിറഞ്ഞ കണ്ണ് തുടക്കാൻ കൊണ്ടുപോയതും ഒരേ സമയം, പറഞ്ഞു വരുന്നത് ആ കഥാപാത്രത്തിന്റെ ഇമോഷൻ എത്രത്തോളം ആ സീനിൽ ഫഹദ് കൊണ്ടുവന്നിട്ടുണ്ട് എന്ന് തന്നെയാണ്.
സിനിമയുടെ പ്രമേയത്തോടൊപ്പം തന്നെ നിൽക്കുന്ന ഒന്നാണ് അനുമോളുടെ ഓരോ ഇമോഷണൽ വശങ്ങളും . അത്രയേറെ ആന്തരീക സംഘര്ഷങ്ങളുള്ള അനുമോൾ എന്ന കഥാപാത്രത്തെ ഒരിടത്തും ഒരുതരി കൈവിട്ടുപോവാതെ ഒരു നാടകീയതയും കലരാതെ ഭദ്ദ്രമായി അവതരിപ്പിച്ചിട്ടുണ്ട് ദർശന. ദർശന ഒക്കെ മലയാള സിനിമയുടെ ഭാവി വാഗ്‌ദാനങ്ങൾ ആണെന്ന് നിസംശയം പറയാം .
മലയാള സിനിമ നല്ല രീതിയിൽ ഉപയോഗിക്കേണ്ട ഒരു പ്രോമിസിംഗ് ആക്ടർ തന്നെ ആണ് റോഷൻ. ജിമ്മി എന്ന കഥാപാത്രത്തെ എത്ര കൂൾ ആയാണ് പുള്ളി കൈകാര്യം ചെയ്തത്. മുഴുവൻ ക്ലോസെ അപ്പ് സീനുകൾ വരുന്ന സിനിമയായിട്ടുകൂടെ ഒരു സീനിൽ പോലും ജിമ്മി എന്ന കഥാപാത്രമായി അല്ലാതെ റോഷൻ എന്ന നടനായി എനിക്ക് അദ്ദേഹത്തെ ഈ സിനിമയിൽ കാണാനായിട്ടില്ല .
ചെറിയ സീനുകളിൽ മാത്രം വരുന്ന സഞ്ജന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയായാലും മാലാ പാർവതി ആയാല് സൈജുകുറുപ്പായാലും ഒരു സീനിൽ പോലും പ്രേക്ഷകനെ മുഷിപ്പിക്കില്ല .
സ്ക്രീൻപ്ലെ എഡിറ്റിങ് , വിർച്യുൽ സിനിമാറ്റൊഗ്രാഫി & ഡയറക്ഷൻ ബൈ മഹേഷ് നാരായണൻ………… എന്താ മാഷേ പറയുക ഒരു മികച്ച സിനിമയൊരുക്കാൻ വിശാലമായൊരു ലൊക്കേഷനോ ലോകമോ എന്നതൊന്നും വേണ്ട എന്നുള്ള ഒരു തിരിച്ചറിവാണ് താങ്കൾ സീ യൂ സൂൺ എന്ന സിനിമയിലൂടെ മലയാള സിനിമയെ ഓർമ്മപ്പെടുത്തുന്നത്. കോവിഡ് പടോട്ടോക്കോളിന്റെ എല്ലാ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ മഹേഷ് നാരായണൻ ഒരുക്കിയ ഒരു ഇന്ദ്രജാലമാണ് സി യൂ സൂൺ .മലയാള സിനിമയ്ക്ക് താങ്കൾ ഒരു അഭിമാനമാണ് . വളരെയേറെ പ്രാധാന്യം അർഹിക്കുന്ന വിഷയത്തിന്റെ ഒരു കുഞ്ഞു സ്ക്രിപ്റ്റുമായി വളരെക്കുറച്ചു താരങ്ങളെയും ടെക്‌നീഷ്യന്മാരെയും അണിനിരത്തി പ്രേക്ഷകനെ എത്ര എൻഗേജ് ചെയ്യിപ്പിക്കുന്ന രീതിയിലാണ് താങ്കൾ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് . ഹാറ്റ്സ് ഓഫ് യൂ മാൻ…..
ഗോപി സുന്ദർ ഒരുക്കിയ ബിജിഎം സിനിമയുടെ ഒരു തലത്തിനൊത്തുതന്നെ സഞ്ചരിക്കുന്നുണ്ടായിരുന്നു.
സിനിമയുടെ എല്ലാ ടെക്നിക്കൽ വശങ്ങളും വളരെ മികച്ചരീതിയിൽ തന്നെ വന്നു എന്നതുകൊണ്ട് തന്നെയാണ് ഈ സിനിമയുടെ ക്വളിറ്റിക്ക് നൂറുമേനി വരുന്നത്.
കൊച്ചി പഴയ കൊച്ചി അല്ല എന്ന ഡയലോഗ് പോലെ തന്നെ മലയാള സിനിമ ഇപ്പൊ പഴയ മലയാള സിനിമ അല്ല . ഒരുപാട് വളർന്നു കഴിഞ്ഞു കഴിഞ്ഞിരിക്കുന്നു നമ്മുടെ ഇൻഡസ്ടറി അതിനുള്ള ഏറ്റവും വലിയ ഉദാഹരണത്തിന് സീ യൂ സൂൺ മാത്രം മതി.
ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ ഇപ്പോഴും സിനിമ കഴിഞ്ഞപ്പോൾ കൂടെ ഉണ്ട് . അതിനേക്കാൾ ഒക്കെ ഏറെ സിനിമ കഴിയുമ്പോൾ മനസ്സിലൊരു വിങ്ങലായി ഒരുപാട് നേരം മറ്റൊരു ഇമോഷണൽ അവസ്ഥയിലേക്ക് ഈ ഒരു സിനിമ കൊണ്ടെത്തിച്ചിട്ടുണ്ട് . ഈ സിനിമയ്ക്ക് ഞാൻ ഒരു റേറ്റിങ് ഇടുമ്പോൾ എവിടെയാണ് ഞാൻ ആ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഒക്കെ മറക്കുകയാണ് . കാരണം കോവിഡ് കാലം എന്ന ഭീകരകാലം നമ്മിലൂടെ കടന്നുപോവക്കുമ്പോൾ എല്ലാ കോവിഡ് പ്രോട്ടോക്കോളും പാലിച് ഇത്ര ഗംഭീരമായ ഒരു സിനിമയൊരുക്കിയിട്ട് അതിൽ നിന്ന് ഒരു അര മാർക്കെങ്കിലും ഈ ചിത്രത്തിന് ഞാൻ കുറച്ചാൽ പിന്നെ താനൊക്കെ എന്ത് മലയാള സിനിമയെ സ്നേഹിക്കുന്ന ചങ്ങായിയാടോ എന്ന് എന്റെ മനസ്സ് തന്നെ എന്നോട് ചോദിക്കും. അതുകൊണ്ടു തന്നെ നിറഞ്ഞ കൈയ്യടികളോടെ ഈ സിനിമയുടെ ഭാഗവാക്കായ എല്ലാവർക്കും അഭിനന്ദനങൾ അറിയിച്ചുകൊണ്ട് തന്നെ എന്റെ റേറ്റിങ് ദേ കിടക്കുന്നു.
സിനിമ ചങ്ങായി റേറ്റിങ് : 10/10