തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിയ്ക്കല്‍ നെയ്യാറ്റികര സ്വദേശി ശ്രീജിത്ത് നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു ഇന്നുച്ചയ്ക്ക് 12 മണിക്കവസാനിപ്പിച്ചു . സി.ബി.ഐ ശ്രീജിത്തില്‍ നിന്നും മൊഴി എടുത്തതോടെയാണ് സമരം അവസാനിപ്പിക്കാന്‍ ശ്രീജിത്ത് തയ്യാറായത്. അന്വേഷണം കൃത്യമായി മുന്നോട്ടുപോകുമെന്നും സമരവുമായി ഇനി മുന്നോട്ടുപോകേണ്ടതില്ലെന്നും സി.ബി.ഐ സംഘം ഉറപ്പുനല്കിയതോടെയാണ് സമരം അവസാനിപ്പിക്കാന്‍ ശ്രീജിത്ത് തയ്യാറായത്.
‘ഇനി സമരം തുടരേണ്ട കാര്യമില്ല. സമരം അതിന്റെ ലക്ഷ്യത്തില്‍ എത്തിച്ചു’ എന്ന് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
