അഗര്‍ത്തല: സി.പി.എമ്മിന്റെ ചെങ്കോട്ടയെ തകർത്ത് കാവിക്കൊടി ഉയര്‍ത്തി ബി.ജെ.പി മുന്നോട്ട്. ബി ജെ പി യുടെ പുതിയ മുഖ്യമന്ത്രി ബിപ്ലവ് ദേവ് (48) ആയിരിക്കും ഇനി ത്രിപുരയെ നയിക്കുക. ത്രിപുര ബി.ജെ.പി പ്രസിഡന്റാണ് ബിപ്ലവ് ദേവ്. അഗര്‍ത്തലയിലെ ബനമലിപുര്‍ മണ്ഡലത്തില്‍ നിന്നാണ് ദേവ് നിയമസഭയിലേക്ക് മത്സരിച്ചത്.
ദേവ് തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന സൂചന ബി.ജെ.പിയും നല്‍കി. തെരഞ്ഞെടുപ്പിനു മുന്‍പ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ളവരുടെ സര്‍വേയില്‍ മുന്നിലെത്തിയത് ദേവ് ആയിരുന്നുവെന്ന് ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. ബി.ജെ.പിയേയും ആര്‍.എസ്.എസിനെയും ഒരുപോലെ നയിച്ച് സി.പി.എമ്മിന്റെ ആധിപത്യം ഇല്ലാതാക്കിയത് ദേവിന്റെ കഴിവാണെന്ന് മറ്റൊരു ബി ജെ പി നേതാവ് പറഞ്ഞു .
പല ലക്ഷ്യത്തോടെയാണ് ദേവിനെ ബി.ജെ.പി മത്സരത്തിനിറക്കിയത്. ചെറുപ്പമാണ്, നാട്ടുകാരനാണ് എന്നി യോഗ്യതതകൾ ദേവിന് അനുകൂലമായി . കാല്‍നൂറ്റാണ്ടു നീണ്ട സി.പി.എം ഭരണം തൂത്തെറിഞ്ഞ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി ഭരണം ത്രിപുരയിൽ പിടിച്ചെടുത്തത്.