ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള താരമാണ് കരീന കപൂര്‍ ഖാന്. നടിയുടെ സിനിമ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ ബോളിവിഡ് കോളങ്ങളില്‍ ചര്‍ച്ചയാവാറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് കരീന . സിനിമ വിശേഷങ്ങള്‍ക്കൊപ്പം തന്നെ കുടുംബ വിശേഷങ്ങളും സന്തോഷങ്ങളും നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലുമാണ്.
അന്ന് ചീരു രാവിലെ എഴുന്നേറ്റു, എന്നെ നോക്കി ചിരിച്ചു, ഇങ്ങനെയായിരുന്നു ആ ദിവസം,മേഘ്നയുടെ വാക്കുകള്‍
ഈ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും കരീനയുടെ പുസ്തകം വലിയ ചര്‍ച്ചയായിരുന്നു. ഗര്‍ഭകാലത്ത് നേരിടേണ്ടി വന്ന സംഭവങ്ങളെ ഉള്‍പ്പെടുത്തി കൊണ്ടാണ് കരീന പുസ്തകം രചിച്ചത്. ഗര്‍ഭിണിയായിരുന്നപ്പോള്‍ നേരിടേണ്ടി വന്ന മാനസിക-ശരീരിക പ്രശ്നങ്ങള്‍ നടി ഈ പുസ്തകത്തില്‍ തുറന്ന് എഴുതിയിരുന്നു. പുസ്തകം ചര്‍ച്ചയായതിന് പിന്നാലെ വിവാദങ്ങളും തേടി എത്തിയിരുന്നു. സ്ത്രീകള്‍ തുറന്ന് പറയാത്ത പല സംഭവങ്ങളും കരീന പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. വിമര്‍ശനങ്ങള്‍ക്കൊപ്പം തന്നെ അഭിനന്ദനങ്ങളും നടിയ്ക്ക് ലഭിച്ചിരുന്നു.
കരീനയുടെ പ്രസവം
ഇപ്പോഴിത സോഷ്യല്‍ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാവുന്നത് നടി ഗാര്‍ഡിന് നല്കിയ ഒരു അഭിമുഖമാണ്. തന്റെ ആദ്യത്തെ പ്രസവത്തെ കുറിച്ചാണ് താരം അഭിമുഖത്തില്‍ പറയുന്നത്. സിസേറിയനിലൂടെയാണ് രണ്ട് കുഞ്ഞുങ്ങള്‍ക്കും കരീന ജന്മം നല്‍കുന്നത്. ആദ്യത്തെ അപേക്ഷിച്ച് രണ്ടാമത്തേത് ബുദ്ധിമുട്ട് ആയിരുന്നു എന്നണ് കരീന പറഞ്ഞിരുന്നു. ഇപ്പോഴിത സിസേറിയന് അനുഭവം പങ്കുവെയ്ക്കുകയാണ് താരം. സിസേറിയന് ശേഷം ശരീരത്ത് മുറിവ് കണ്ടിരുന്നുവെന്നും ബാന്‍ഡേജ് ചെയ്ത ശരീരം എങ്ങനെ വിവരിക്കണം എന്ന് അറിയില്ലെന്നും താരം പറയുന്നു.
നടിയുടെ വാക്കുകള്‍
നടിയുടെ വാക്കുകള്‍ ഇങ്ങനെ…” അതും സിസേറിയനായിരുന്നു. പ്രസവത്തിന് ശേഷം ബാന്‍ഡേജ് ചെയ്ത ശരീരത്തിലേയ്ക്ക് താന്‍ നോക്കി. ആ വികാരം തനിക്ക് എങ്ങനെ വിവരിക്കണമെന്ന് അറിയില്ല. ശരീരത്തില്‍ മുറിവിന്റെ പാട് ഉണ്ടായിരുന്നു. കുഞ്ഞിനെ പുറത്ത് എടുത്ത ഭാഗം സിസേറിയന് ശേഷമുള്ള ബാന്‍ഡേജില്‍ ഞാന്‍ കണ്ടിരുന്നു., അത് വിവാരിക്കാന്‍ കഴിയില്ലെന്നും കരീന ഗാര്ഡിയന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
2021 ഫെബ്രുവരി 21 നാണ് സെയ്ഫിനും കരീനയ്ക്കും രണ്ടാമത് കുഞ്ഞ് ജനിക്കുന്നത്. ജഹാംഗീര്‍ എന്നാണ് കുഞ്ഞിന്റെ പേര്. പുസ്തകത്തിലൂടെയാണ് കരീന കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയത്. ഇത് വലിയ ചര്‍ച്ച വിഷയമായിരുന്നു. തുടക്കത്തില്‍ ‘ജെ’ എന്ന് മാത്രമായിരുന്നും കുഞ്ഞിന്റെ പേരിനെ കുറിച്ച് പറഞ്ഞത്. കരീനയടെ പിതാവായിരുന്നു ‘ജെ’ എന്നുള്ള പേര് വെളിപ്പെടുത്തിയത്. കുഞ്ഞിന്റെ പേര് പുറത്ത് വന്നതോടെ വിമര്‍ശനങ്ങളും തലപൊക്കിയിരുന്നു. എന്നാല്‍ ഇതിന കുറിച്ച് നടിയോ ഭര്‍ത്താവ് സെയ്ഫ് അലിഖാനോ അധികം പ്രതികരിച്ചിരുന്നില്ല. ലോക്ക് ഡൗണ്‍ സമയത്തായിരുന്നു കരീന അമ്മയാകാന്‍ പോകുന്നു എന്നുള്ള വാര്‍ത്ത പുറത്ത് വന്നത്. ഗര്‍ഭാവസ്ഥയിലും നടി തന്റെ ജോലിയില്‍ സജീവമായിരുന്നു. ആമീര്‍ ഖാന് ചിത്രമായ ലാല്‍ സിംഗ് ഛദ്ദയാണ് പുറത്ത വരനുള്ള കരീനയുടെ ഏറ്റവും പുതിയ ചിത്രം. ഗര്‍ഭിണിയായിരിക്കുമ്ബോള്‍ കരീന സോഷ്യല്‍ മീഡിയയിലും സിനിമയിലും സജീവമായിരുന്നു ഗര്‍ഭാവസ്ഥയില്‍ ബോളിവുഡ് താരങ്ങള്‍ അധികം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറില്ല. ആളുകള്‍ തങ്ങളെ എങ്ങനെ നോക്കി കാണും എന്നുള്ള ആശങ്കയാണ് ഇതിന് കാരണം. എന്നാല്‍ ഈ രീതി കരീന പൊളിച്ചെഴുതുകയായിരുന്നു. ഗര്‍ഭാവസ്ഥയിലും നടി തന്റെ ജോലികളില്‍ സജീവമായിരുന്നു. നിറവയറുമായി ടിവി ഷോ കളിലും മറ്റും നടി പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ പ്രസവത്തിന് ശേഷം നടി തന്റെ പഴയ രൂപം വീണ്ടെടുക്കുകയായിരുന്നു. കഠിന പ്രയത്നത്തിലൂടെ തന്റെ പൂര്‍വ്വ രൂപം താരം വീണ്ടെടുത്തത്. ആദ്യ പ്രസവത്തിന് ശേഷം നടി സിനിമയില്‍ സജീവമാവുകയും ചെയ്തിരുന്നു.
രണ്ടാമത്തെ കുഞ്ഞ്
ഫിറ്റ്നസ് തിരിച്ച് പിടിച്ചു