സിപിഎം പ്രവർത്തകർ സമര പന്തൽ കത്തിച്ചത് വൻ വിവാദമാകുന്നു .
കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയ പാത നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ സമരം ചെയ്യുന്ന വയല്‍ക്കിളി പ്രവര്‍ത്തകരുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചത് .
സിപിഎം നേതൃത്വത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ചാണ് വയല്‍ക്കിളി പ്രവര്‍ത്തകര്‍ കീഴാറ്റൂരില്‍ സമരം നടത്തിയിരുന്നത്. തങ്ങള്‍ കൃഷി ചെയ്യുന്ന വയലാണെന്നും ഇത് നികത്തി ദേശീയ പാത നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വയല്‍ക്കിളി സമരം നടത്തിയത്.
ഇന്ന് രാവിലെ ദേശീപാതയുടെ സര്‍വേയ്ക്കായി കീഴാറ്റൂരില്‍ ഉദ്യോഗസ്ഥര്‍ എത്തിയതോടെ പ്രതിഷേധക്കാര്‍ സമരം ശക്തമാക്കിയിരുന്നു. ദേശീയ പാതയ്ക്കായി സര്‍വേ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വയല്‍ക്കിളിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. പ്രതിഷേധം ശക്തമായതോടെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. പോലീസ് സംരക്ഷണത്തോടെയാണ് ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്കായി എത്തിയത്. ദേഹത്ത് മണ്ണെണ ഒഴിച്ചാണ് സമരസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സ്ത്രീകളടക്കം നൂറോളം ആളുകളാണ് സമരരംഗത്തുണ്ടായിരുന്നത്.