തൃശൂര്‍ സിറ്റി ഹോസ്പിറ്റലിൽ ഡോക്ടര്‍ ചമഞ്ഞ് കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച യുവതി പിടിയില്‍. മാന്യമായ വേഷം ധരിച്ചു , ഡോക്ടറുടെ കോട്ട് ധരിച്ചെത്തിയ യുവതി ചികിത്സയ്ക്കായി വന്ന കുട്ടിയെ കുത്തി വെച്ച് മയക്കിയ ശേഷം തട്ടികൊണ്ട് പോകാനായാരുന്നു ശ്രമം നടത്തിയത്. പരിചയമില്ലാത്ത ഡോക്ടറെ കണ്ട നഴ്സുമാര്‍ ഇവരോട് കാര്യവിവരങ്ങള്‍ തിരക്കിയപ്പോള്‍ പരുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതും പോലീസില്‍ പരാതിപ്പെടുകയായിരുന്നു. യുവതിയെ പറ്റി കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല , ഈ അടുത്ത കാലത്തായി കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രെമിച്ച കേസുകൾ വരുന്നത് നിരവധിയാണ് , ആശുപത്രികളിലും , സ്കൂളുകളിലും, ഉത്സവപ്പറമ്പുകളിലും കുട്ടികളെ വളരെയധികം ശ്രദ്ധ പുലർത്തണമെന്ന് പോലീസ് അറിയിച്ചു ;