പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പരസ്യത്തില്‍ ചാക്കോച്ചന്റെ പടം. ഉത്തരേന്ത്യയില്‍ പുറത്തിറങ്ങുന്ന ഹിന്ദുസ്ഥാന്‍ ജോബ് സെര്‍ച്ച് എന്ന ഹിന്ദി പത്രത്തിലാണ് താരത്തിന്റെ ചിത്രം അച്ചടിച്ചു വന്നത്. താരത്തിന്റെ ഒരിടത്തൊരു പോസ്റ്റ്മാന്‍ എന്ന ചിത്രത്തിലെ രംഗമാണ് പത്രത്തിന്റെ ഒന്നാം പേജില്‍ അടിച്ചു വന്നത്. ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നീ സ്ഥലങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തൊഴില്‍ വാരികയാണ് ഹിന്ദുസ്ഥാന്‍ ജോബ് സെര്‍ച്ച്.ചാക്കോച്ചൻ പോലും ഞെട്ടി കണ്ണും വാർത്ത കണ്ട് .
പക്ഷേ ഇതൊന്നുമല്ല സംഭവത്തിന്റെ ട്വിസ്റ്റ്. എന്ത് നടന്നാലും അതിനെയെല്ലാം കിടിലന്‍ ട്രോളാക്കി മാറ്റുന്ന മലയാളികള്‍ സംഗതി ഏറ്റെടുത്തു കഴിഞ്ഞു. മലയാളത്തില്‍ മാത്രമല്ല, തനിക്ക് അങ്ങ് ബോളിവുഡിലും പിടിയുണ്ടെന്ന് ചാക്കോച്ചന്‍ ഇതിലൂടെ തെളിയിച്ചെന്ന് ട്രോളന്‍മാര്‍ പറയുന്നു.