സൗദി : സൗദിയിലെ ബാങ്കിംഗ് മേഖലയില്‍ പുതിയ നിയമം വരുന്നു. കൂടുതല്‍ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ബാങ്കിംഗ് മേഖലയില്‍ പൗരത്വ നിയമം പരിഷ്കരിയ്ക്കാന്‍ ഒരുങ്ങുകയാണ് സൗദി മന്ത്രാലയം. ഓഗസ്റ്റ് മുതല്‍ പുതുക്കിയ നിയമം പ്രാബല്യത്തില്‍ വരും. നഷ്ടത്തിലാകുന്ന സ്ഥാപനങ്ങള്‍ക്കും നിക്ഷേപകര്‍ക്കും നിയമ പരിരക്ഷയും സാമ്ബത്തിക ഭദ്രതയും ഉറപ്പാക്കുന്നതാണ് പുതിയ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.
രാജ്യം നടപ്പിലാക്കി വരുന്ന 2030 ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി സ്വകാര്യ മേഖലയുടെ വിപുലീകരണവുമായി ബന്ധപെട്ടാണ് പുതിയ നിയമം ആവിഷ്കരിച്ചിട്ടുള്ളത്.സ്ഥാപനങ്ങള്‍ക്കും നിക്ഷേപകര്‍ക്കും നിയമപരിരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പ് വരുത്തുക എന്നതാണ് നിയമത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന്. ഇത്തരത്തില്‍ സൗദിയില്‍ ആദ്യമായാണ് നിയമം നടപ്പിലാകുന്നത്. ഇത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ആധുനികവല്‍ക്കരിക്കുന്നതിനും, വൈദഗ്ദ്ധ്യങ്ങളുടെ കൈമാറ്റത്തിനും കൂടുതല്‍ സഹായകരമാകും. ഒപ്പം രാജ്യത്തെ ഉത്പാദനത്തിലും തൊഴില്‍ മേഖലയിലും ഉത്തേജനം പകരും.