കൊൽക്കത്തയിലെ സാലഡ് ലൈക് സ്റ്റേഡിയത്തിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനലില്‍ ബംഗാളിനെതിരെ കേരളം ഒരു ഗോളിന് മുന്നില്‍. 19ാം മിനിറ്റില്‍ എം.എസ് ജിതിനാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്ന് പന്തുമായി കുതിച്ച ജിതിന് ബംഗാള്‍ ഗോള്‍കീപ്പറേയും മറികടന്ന് ലക്ഷ്യം കാണുകയായിരുന്നു.
