സനൂപിന്റെ കൊലപാതകം: രണ്ട് പേര്‍ കൂടി പിടിയില്‍

home-slider kerala

തൃശൂര്‍: കുന്നംകുളം ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി പിയു സനൂപിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി പൊലീസിന്റെ പിടിയിലായി. ചിറ്റിലങ്ങാട് സ്വദേശികളായ അലിക്കല്‍ വീട്ടില്‍ സുജയ് കുമാര്‍, കുഴിപ്പറമ്ബില്‍ വീട്ടില്‍ സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കുന്നംകുളം എസിപി ടി.എസ് സനോജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ് ഇരുവരും എന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന എയ്യാല്‍ ചിറ്റിലങ്ങാട് പ്രദേശത്ത് പൊലീസും ഫോറന്‍സിക്കും തെളിവെടുപ്പ് നടത്തി. സനൂപിനെ കുത്തിയ ഒന്നാം പ്രതി ചിറ്റിലങ്ങാട് നന്ദന്‍ കൃത്യം നടത്തിയതിന് ശേഷം കൈകഴുകാനെത്തിയ പുതുകുളം പരിസരത്താണ് തെളിവെടുപ്പ് നടത്തിയത്. സംഭവ സമയത്ത് നന്ദന്‍ ധരിച്ചിരുന്ന ടീഷര്‍ട്ട് കുളത്തിന് സമീപത്ത് നിന്ന് രക്തം പുരണ്ട നിലയില്‍ പൊലീസ് കണ്ടെടുത്തു. കുളത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ രക്തതുള്ളികള്‍ പരിശോധനയ്ക്കായ് ശേഖരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

അതേസമയം, മുഖ്യ പ്രതി നന്ദനെ റിമാന്‍ഡ്‌ ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.നന്ദനെ ചോദ്യം ചെയ്തതില്‍ നിന്ന് മറ്റ് പ്രതികളെ കുറിച്ച്‌ പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികള്‍ തൃശൂര്‍ ജില്ല വിട്ടിട്ടില്ലെന്നാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *