സങ്കര്ഷം ഭയന്ന് നാട് വിട്ടത് എഴുപതോളം മുസ്ലിം കുടുംബങ്ങൾ ; നോൺ വെജ് ഹോട്ടലുകൾ വെജ് ഹോട്ടലുകളാക്കുന്നു; കനത്ത ജാഗ്രതയില്‍ പൊലീസും ഭരണകൂടവും; കാർവാൻ യാത്ര യുപിയിൽ എത്തിയപ്പോൾ ;

home-slider indian

കാന്‍വാര്‍ യാത്ര ഇന്ന് യു.പിയില്‍ അവസാനിക്കെ കനത്ത ജാഗ്രതയില്‍ പൊലീസും ഭരണകൂടവും. കാന്‍വാര്‍ യാത്ര അക്രമാസക്തമാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് പൊലീസും പുറപ്പെടിവിച്ചിരിക്കുന്നത്. യാത്ര അക്രമാസക്തമാവുമെന്ന് ഭയന്ന് ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ ഖൈലാമില്‍ എഴുപതോളം മുസ്ലിം കുടുംബങ്ങള്‍ ഗ്രാമം വിട്ടു. ആക്രമണമുണ്ടാവുമെന്ന് പൊലീസ് റെഡ്കാര്‍ഡ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണിത്. ആക്രമണ സാധ്യത നിലവില്‍ കണ്ട് ഹിന്ദുക്കളും മുസ്ലിംങ്ഹളുമടങ്ങുന്ന 250തിലധികം കുടുംബങ്ങളെക്കൊണ്ട് ബോണ്ടില്‍ ഒപ്പുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ മേഖലയിലൂടെ യാത്ര കടന്നു പോയപ്പോള്‍ സംഘര്‍ഷമുണ്ടായിരുന്നു.

യാത്രയ്ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കിയാല്‍ നിങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ്’ റെഡ്കാര്‍ഡ് പറയുന്നു. കാന്‍വാര്‍ യാത്ര ആക്രമാസക്തമാകുമെന്ന കണ്ട് യാത്രകടന്നു പോകുന്ന നഗരങ്ങളിലെ നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലുകളടക്കം വെജിറ്റേറിയനാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ വിവിധ ഹിന്ദുമത കേന്ദ്രങ്ങളിലേക്കുള്ള ശിവഭക്തരുടെ തീര്‍ത്ഥാടന യാത്രയാണ് കന്‍വാര്‍ യാത്ര.സംഘര്‍ഷം ഭയന്ന് മീററ്റിലടക്കം പല നോണ്‍വെജ് ഹോട്ടലുകളും വെജിറ്റേറിയന്‍ ആക്കുകയോ അടച്ചിടുകയോ ചെയ്തിരിക്കുകയാണ്.

കന്‍വാര്‍ യാത്രയ്ക്കിടെ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ സംഘര്‍ഷം പതിവാണ്. ബുധനാഴ്ച ഡല്‍ഹിയിലെ മോത്തിനഗറില്‍ വാഹനം ദേഹത്ത് ഉരസിയെന്നാരോപിച്ച യാത്രികര്‍ കാര്‍ തല്ലിതകര്‍ത്തിരുന്നു. നടുറോഡില്‍ പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ആക്രമണം.

ഒരു സിഐ.എസ്.എഫ് ഉദ്യോഗസ്ഥന്റെ കാറായിരുന്നു സംഘം തകര്‍ത്തത്. ആക്രമണവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു ആക്രമണ സംഭവത്തില്‍ യു.പിയിലെ ബുലന്ദ്ശഹ്റില്‍ പൊലീസ് എമര്‍ജന്‍സി വാഹനം തകര്‍ക്കുകയും പൊലീസുകാരനെ ഓടിക്കുകയും ചെയ്തിരുന്നു. തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്ക് വേണ്ടി ഒരുക്കിയതായിരുന്നു വാഹനം.

Leave a Reply

Your email address will not be published. Required fields are marked *